Skip to content

അന്ന് ബാബർ, ഇന്ന് മാർക്രം, മനോഹരമായ പന്തിലൂടെ മാർക്രത്തെ പുറത്താക്കി കുൽദീപ് യാദവ്, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ മനോഹരമായ പന്തിലൂടെ ഐയ്‌ഡൻ മാർക്രത്തെ പുറത്താക്കി കുൽദീപ് യാദവ്. 2019 ഏകദിന ലോകകപ്പിൽ നിലവിലെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പുറത്താക്കിയത് സമാനമായിരുന്നു കുൽദീപ് ഇന്ന് നേടിയ ഈ വിക്കറ്റ്.

പതിനാറാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ മനോഹരമായ പന്തിലൂടെ കുൽദീപ് മാർക്രത്തെ പുറത്താക്കിയത്. കുൽദീപ് ഫുൾ ലെങ്തിൽ എറിഞ്ഞ പന്ത് ഡിഫൻഡ് ചെയ്യുവാനുള്ള മാർക്രത്തിൻ്റെ ശ്രമം പരാജയപെടുകയും ബാറ്റിനും പാഡിനും ഇടയിൽ വിടവ് കണ്ടെത്തികൊണ്ട് പന്ത് സ്റ്റമ്പ് തെറിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ഇന്ത്യ എ യ്ക്ക് വേണ്ടിയുള്ള മികച്ച പ്രകടനത്തിന് ശേഷമാണ് കുൽദീപ് യാദവ് പരമ്പരയ്ക്കായി എത്തിയിരിക്കുന്നത്. ന്യൂസിലൻഡ് എ യ്ക്കെതിരെ സഞ്ജു സാംസണ് കീഴിൽ താരം ഹാട്രിക്കും നേടിയിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ മഴമൂലം 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖാർ ധവാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യ പ്ലേയിങ് ഇലവൻ ; ശിഖർ ധവാൻ (c), ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ (WK), ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, അവേഷ് ഖാൻ

സൗത്താഫ്രിക്ക പ്ലേയിങ് ഇലവൻ ; ജാനെമാൻ മലൻ, ക്വിന്റൺ ഡി കോക്ക് (WK), ടെംബ ബാവുമ (c), എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വെയ്ൻ പാർനെൽ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി, തബ്രൈസ് ഷംസി