Skip to content

ബൗണ്ടറി ലൈനിൽ ചവിട്ടി ക്യാച്ചെടുത്ത് സിറാജ്, പച്ചതെറി പറഞ്ഞ് ചഹാർ, വീഡിയോ കാണാം

ലോകകപ്പിന് ഇനി വെറും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് യാതൊരു പ്രതീക്ഷയും നൽകാത്ത പ്രകടനമായിരുന്നു സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തത്. ഇതിനിടയിൽ ഇന്ത്യയെ ആശങ്കപെടുത്തുന്ന മറ്റൊരു കാര്യം ഫീൽഡിങ് തന്നെയാണ്. മൂന്നാം ടി20 യിലും ഫീൽഡിങിൽ വലിയ പിഴവുകൾ ആവർത്തിച്ചിരിക്കുകയാണ് ഇന്ത്യ.

അർഷ്ദീപിന് പകരക്കാരനായി എത്തിയ മൊഹമ്മദ് സിറാജാണ് നാണിപ്പിക്കുന്ന തരത്തിലുള്ള പിഴവ് ഫീൽഡിങിൽ വരുത്തിയത്. ബൗണ്ടറി ലൈനിൽ അസാമാന്യ ഫീൽഡിങിലൂടെ പലരും വിസ്മയിപ്പിക്കുന്ന കാലഘട്ടത്തിൽ ബൗണ്ടറി ലൈനിൽ ചവിട്ടികൊണ്ട് ക്യാച്ച് എടുക്കുന്ന സിറാജിൻ്റെ ദൃശ്യം ആരാധകർക്ക് ഏറെ നിരാശ സമ്മാനിച്ചിരിക്കുകയാണ്.

മത്സരത്തിലെ അവസാന ഓവറിലാണ് സംഭവം അരങ്ങേറിയത്. ചഹാർ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് മില്ലർ ബൗണ്ടറിയിലേക്ക് പായിക്കുകയും ബുദ്ധിമുട്ടുകൾ കൂടാതെ ക്യാച്ച് എടുക്കാമായിരുന്നുവെങ്കിലും സിറാജിൻ്റെ അശ്രദ്ധ കൊണ്ട് പുറത്താകേണ്ടിയിരുന്ന പന്തിൽ മില്ലറിന് സിക്സ് ലഭിക്കുകയും ചെയ്തു.

വീഡിയോ ;

മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് സൗത്താഫ്രിക്ക അടിച്ചുകൂട്ടി. 48 പന്തിൽ 100 റൺസ് നേടിയ റിലീ റൂസോയും 43 പന്തിൽ 68 റൺസ് നേടിയ ക്വിൻ്റൺ ഡീകോക്കുമാണ് സൗത്താഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങിയത്.