Skip to content

ആർ സീ ബിയ്ക്ക് വേണ്ടിയല്ല ഇന്ത്യയ്ക്ക് വേണ്ടി ജയ് വിളിക്ക്, ആരാധകരോട് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറെ ആരാധകരുള്ള ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്രയേറെ ആരാധക പിന്തുണയ്ക്കുള്ള കാരണം ടീമിൻ്റെ മുൻ നായകൻ വിരാട് കോഹ്ലി തന്നെയാണ്. തൻ്റെ മനസ്സിൽ ആർ സീ ബിയെന്ന ടീമിന് പ്രത്യേക സ്ഥാനം കോഹ്ലിയും നൽകിയിട്ടുണ്ട്. പക്ഷേ ഇന്ത്യയുടെ മത്സരത്തിനിടയിൽ ആരാധകർ ആർ സീ ബിയ്ക്ക് വേണ്ടി ജയ് വിളിച്ചത് വിരാട് കോഹ്ലിയ്ക്ക് രസിച്ചില്ല. ഇതിനെതിരെ താരം പ്രതികരിക്കുകയും ചെയ്തു.

നാഗ്പൂരിൽ നടന്ന ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടി20 മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. മത്സരം ആരംഭിക്കുന്നതിന് മുൻപ് ഡ്രസിങ് റൂമിൽ കോഹ്ലി നിൽക്കവെയാണ് RCB.. RCB.. എന്ന് ആരാധകർ ആർത്തുവിളിച്ചത്. ഇതിനെതിരെ ഉടനെ പ്രതികരിച്ച കോഹ്ലി തൻ്റെ ജേഴ്സിയിലെ ഇന്ത്യൻ ടീമിൻ്റെ ലോഗോയിലേക്ക് കയ് ചൂണ്ടുകയും താൻ ആർ സീ ബിയ്ക്ക് വേണ്ടിയല്ല ഇപ്പോൾ ഇന്ത്യയ്ക്ക് വേണ്ടിയാണ് കളിക്കുന്നതെന്നും ആരാധകരെ ഓർമിപ്പിച്ചു.

പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ ആവേശവിജയം കുറിച്ചുകൊണ്ട് ഓസ്ട്രേലിയക്കൊപ്പമെത്തിയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 20 പന്തിൽ പുറത്താകാതെ 46 റൺസ് ഹിറ്റ്മാൻ നേടിയിരുന്നു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.