Skip to content

ഇത് സിംപിളാടാ, ഓസ്ട്രേലിയക്കെതിരെ ദിനേഷ് കാർത്തിക്കിൻ്റെ തകർപ്പൻ ഫിനിഷ് : വീഡിയോ കാണാം

നിലവിലെ ഇന്ത്യൻ ടീമിലെ തൻ്റെ ജോലി വീണ്ടും മനോഹരമായി നിർവഹിച്ചിരിക്കുകയാണ് ദിനേശ് കാർത്തിക്. എട്ട് ഓവർ മത്സരത്തിൽ വെറും 2 പന്തുകൾ മാത്രം ഡി കെ നേരിട്ടത്. എന്നാൽ ഈ രണ്ട് പന്തിൽ മാക്സിമം ഇംപാക്ട് ഉണ്ടാക്കുവാൻ ദിനേഷ് കാർത്തിക്കിന് സാധിച്ചു.

മത്സരത്തിൽ ഏഴാം ഓവറിലെ അഞ്ചാം പന്തിൽ ഹാർദിക് പാണ്ഡ്യ പുറത്തായതോടെ ഡി കെ ക്രീസിലെത്തിയത്. വിക്കറ്റിന് ശേഷമുള്ള പന്ത് വൈഡായതോടെ പിന്നീടുള്ള 7 പന്തുകളിൽ 13 റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നു. മറുഭാഗത്ത് മറ്റേതൊരു ബാറ്റ്സ്മാൻ ആയിരുന്നാലും ഹിറ്റ്മാൻ സിംഗിൾ നേടി സ്ട്രൈക്ക് നിലനിർത്താൻ ശ്രമിച്ചേനെ പക്ഷേ ഡികെയുടെ കഴിവിൽ അത്രയും വിശ്വാസം ഉണ്ടായിരുന്ന രോഹിത് ബൗണ്ടറി നേടുകയും അവസാന ജോലി ഇന്ത്യയുടെ ഫിനിഷർക്ക് തന്നെ നൽകുകയും ചെയ്തു.

ഡാനിയൽ സാംസിനെയാണ് അവസാന ഓവർ എറിയാൻ ഫിഞ്ച് തിരഞ്ഞെടുത്തത്. സാംസ് എറിഞ്ഞ ആദ്യ പന്ത് സ്ക്വയർ ലെഗിന് മുകളിലൂടെ ഡി കെ ബൗണ്ടറിയിലേക്ക് നിടംതൊടാതെ പായിച്ചു. രണ്ടാം പന്തിൽ ഡീപ് വിക്കറ്റിലേക്ക് പുൾ ചെയ്തുകൊണ്ട് ഇന്ത്യയുടെ ഫിനിഷർ ടീമിനെ വിജയത്തിലെത്തിച്ചു.

വീഡിയോ ;

തനിക്ക് തൻ്റേതായ പദ്ധതികൾ ഉണ്ടായിരുന്നുവെന്നാണ് മത്സരശേഷം ദിനേശ് കാർത്തിക് പ്രതികരിച്ചത്. അവസാന ഓവറിന് മുൻപ് മുംബൈ ഇന്ത്യൻസിൻ്റെ ബൗളർ കൂടിയായ സാംസ് എങ്ങനെ പന്തെറിയുമെന്നെല്ലാം രോഹിത് ശർമ്മ തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ തനിക്ക് തൻ്റേതായ പദ്ധതികൾ ഉണ്ടായിരുന്നുവെന്നും ഡി കെ പറഞ്ഞു.