Skip to content

വെൽക്കം ബാക്ക് ബുംറ, തകർപ്പൻ യോർക്കറിലൂടെ ഫിഞ്ചിനെ വീഴ്ത്തി ബുംറ, കയ്യടിച്ച് പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ, വീഡിയോ കാണാം

പരിക്കിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ മികവ് പുറത്തെടുത്ത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. മത്സരത്തിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തകർപ്പൻ യോർക്കറിലൂടെ പുറത്താക്കികൊണ്ട് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ പേസർ. മറ്റു ബൗളർമാർക്കെതിരെ തകർത്തടിച്ച ഫിഞ്ചിന് ബുംറയുടെ ഈ പന്തിന് മറുപടി നൽകാൻ സാധിച്ചില്ല.

എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഞ്ചാം ഓവറിലാണ് രോഹിത് ശർമ്മ ബുംറയ്‌ക്ക് പന്ത് കൈമാറിയത്. ഓവറിലെ അവസാന പന്തിലായിരുന്നു തകർപ്പൻ യോർക്കറിലൂടെ കുറ്റി തെറിപ്പിച്ചുകൊണ്ട് ബുംറ ഫിഞ്ചിനെ പുറത്താക്കിയത്. ബൗൾഡായി ക്രീസിൽ നിന്നും മടങ്ങുന്നതിനിടയിൽ ബാറ്റിൽ തട്ടികൊണ്ട് ഫിഞ്ച് ഇന്ത്യൻ പേസറെ അഭിനന്ദിക്കുകയും ചെയ്തു.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് നേടി. 20 പന്തിൽ 43 റൺസ് നേടിയ മാത്യൂ വേഡും 15 പന്തിൽ 31 റൺസ് നേടിയ ആരോൻ ഫിഞ്ചുമാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ രണ്ട് വിക്കറ്റും ബുംറ ഒരു വിക്കറ്റും നേടി.