Skip to content

പണമൊക്കെ എന്ത് ചെയ്യുകയാണ് !! നാഗ്പൂരിലെ മോശം ഡ്രെയ്നേജ് സംവിധാനത്തിൽ ബിസിസിഐയെ ട്രോളി ആരാധകർ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരം മഴമൂലം വൈകിയതിനെ പുറകെ ബിസിസിഐയെ വിമർശിച്ച് ആരാധകർ. മഴ മാറിനിന്നെങ്കിൽ പോലും നനഞ്ഞ ഔട്ട് ഫീൽഡ് മൂലം മത്സരം കൃത്യസമയത്ത് ആരംഭിക്കുവാൻ സാധിച്ചില്ല. മികച്ച ഡ്രെയ്നേജ് സംവിധാനങ്ങളുടെ അഭാവമാണ് മത്സരം വൈകിപ്പിക്കാൻ കാരണമായത്.

ഇതാദ്യമായല്ല wet ഔട്ട് ഫീൽഡ് മത്സരം തടസ്സപെടുന്നത്. നിരവധി തവണ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സ്റ്റേഡിയങ്ങളിൽ മെച്ചപ്പെട്ട ഡ്രെയ്നേജ് സംവിധാനം ഒരുക്കുവാൻ ബിസിസിഐ മുൻകൈ എടുത്തിട്ടില്ല. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രമാണ് ഇന്ത്യയിൽ മികച്ച ഡ്രെയ്നേജ് സംവിധാനമുള്ളത്. മറ്റുള്ള ഭൂരിഭാഗം സ്റ്റേഡിയങ്ങളിലും നാഗ്പൂരിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

7 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഏകദേശം രണ്ടര മണിക്കൂർ വൈകിയാണ് ഒടുവിൽ ആരംഭിക്കുന്നത്. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ പരാജയപെട്ട ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ തിരിച്ചെത്തി.