Skip to content

ഐസിസി റാങ്കിങിൽ ബാബർ അസമിനെ പിന്നിലാക്കി ഇന്ത്യൻ താരം

ഐസിസി ടി20 റാങ്കിങിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പിന്നിലാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് റാങ്കിങിൽ സൂര്യകുമാർ ബാബർ അസമിനെ പിന്നിലാക്കിയത്.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 25 പന്തിൽ 2 ഫോറും 4 സിക്സും അടക്കം 46 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. മറുഭാഗത്ത് ഏഷ്യ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിൽ 24 പന്തിൽ 31 റൺസ് നേടി ബാബർ അസം പുറത്തായിരുന്നു. ഇതോടെ ഐസിസി റാങ്കിങിൽ സൂര്യകുമാർ യാദവ് ബാബർ അസമിനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തുകയും ബാബർ നാലാം സ്ഥാനത്തേക്ക് പിന്തളളപെടുകയും ചെയ്തു.

780 റേറ്റിങ് പോയിൻ്റാണ് നിലവിൽ സൂര്യകുമാർ യാദവിനുള്ളത്. 792 റേറ്റിങ് പോയിൻ്റോടെ സൗത്താഫ്രിക്കൻ താരം ഐയ്ഡൻ മാർക്രവും 825 പോയിൻ്റോടെ മൊഹമ്മദ് റിസ്വാനുമാണ് റാങ്കിങിൽ രണ്ടാം സ്ഥാനത്തും ഒന്നാം സ്ഥാനത്തുമുള്ളത്.

മത്സരത്തിൽ 30 പന്തിൽ 71 റൺസ് നേടി തകർത്തടിച്ച ഹാർദിക് പാണ്ഡ്യ 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 65 ആം സ്ഥാനത്തെത്തിയപ്പോൾ ഫിഫ്റ്റി നേടിയ കെ എൽ രാഹുൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനെട്ടാം സ്ഥാനത്തെത്തി.