Skip to content

ന്യൂസിലൻഡിനെതിരായ തകർപ്പൻ പ്രകടനം നേട്ടമായി, ഏകദിന റാങ്കിങിൽ ആദ്യ പത്തിലെത്തി സ്റ്റീവ് സ്മിത്ത്, അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ മികച്ച മുന്നേറ്റം നടത്തി നടത്തി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയ 3-0 ന് വിജയം കുറിച്ച പരമ്പരയിൽ മികച്ച പ്രകടനമാണ് സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. മറ്റു ബാറ്റ്സ്മാന്മാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പരമ്പരയിൽ ഒരു സെഞ്ചുറിയും ഫിഫ്റ്റിയും സ്മിത്ത് നേടിയിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും രണ്ടാം മത്സരത്തിൽ 94 പന്തിൽ 61 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് അവസാന മത്സരത്തിൽ 131 പന്തിൽ 104 റൺസ് നേടിയിരുന്നു. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 167 റൺസ് സ്റ്റീവ് സ്മിത്ത് നേടി.

പരമ്പരയിലെ ഈ പ്രകടനത്തോട ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സ്റ്റീവ് സ്മിത്ത് റാങ്കിങിൽ പത്താം സ്ഥാനത്തെത്തി. നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് സ്റ്റീവ് സ്മിത്ത് ഏകദിന റാങ്കിങിൽ ആദ്യ പത്തിൽ സ്ഥാനം പിടിക്കുന്നത്.

ഐസിസി ഏകദിന റാങ്കിങ്

  1. ബാബർ അസം
  2. റാസി വാൻഡർ ഡസൻ
  3. ഡീകോക്ക്
  4. ഇമാം ഉൾ ഹഖ്
  5. വിരാട് കോഹ്ലി
  6. രോഹിത് ശർമ്മ
  7. ജോണി ബെയർസ്റ്റോ
  8. ഡേവിഡ് വാർണർ
  9. റോസ് ടെയ്‌ലർ
  10. സ്റ്റീവ് സ്മിത്ത്