Skip to content

ഇംഗ്ലണ്ട് താരത്തെ പുറത്താക്കുവാൻ അവിശ്വസനീയ ക്യാച്ച് നേടി ഇന്ത്യൻ താരം രാധ യാദവ്, വീഡിയോ കാണാം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇന്ത്യൻ വനിതാ താരം രാധ യാദവ്. മത്സരത്തിൽ ഇംഗ്ലണ്ട് താരം ബ്ര്യോണി സ്മിത്തിനെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ തകർപ്പൻ റണ്ണിങ് ക്യാച്ച് ഇന്ത്യൻ താരം നേടിയത്.

സ്നേഹ റാണ എറിഞ്ഞ എട്ടാം ഓവറിലെ അഞ്ചാം പന്തിലാണ് ഈ ക്യാച്ച് രാധ യാദവ് നേടിയത്. ലോങ് ഓണിൽ നിന്നും ഓടിയെത്തി മുൻപോട്ട് ഡൈവ് ചെയ്തുകൊണ്ടാണ് രാധ യാദവ് പന്ത് കൈപിടിയിലൊതുക്കിയത്. ഇതിന് തൊട്ടുമുൻപത്തെ പന്തിൽ പൂജ വസ്ത്രകർ ബ്രോനി സ്മിത്തിൻ്റെ ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത പന്തിൽ തന്നെ രാധ യാദവിൻ്റെ തകർപ്പൻ ക്യാച്ചിൻ്റെ മികവിൽ താരത്തെ ഇന്ത്യ മടക്കിയയച്ചത്.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകൾ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി. ഒരു ഘട്ടത്തിൽ 54 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട ഇംഗ്ലണ്ട് 37 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയ ഫ്രേയ കോമ്പിൻ്റെയും 26 പന്തിൽ 34 റൺസ് നേടിയ മൈയ ബൗചിയറിൻ്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ റാണ നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും രേണുക സിങ്, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 9 വിക്കറ്റിന് പരാജയപെട്ടിരുന്നു. അതുകൊണ്ട് തന്നെ പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം അനിവാര്യമാണ്.