Skip to content

കൗണ്ടി അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മൊഹമ്മദ് സിറാജ്, വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, വീഡിയോ കാണാം

കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. വാർവിക്ഷയറിന് വേണ്ടി അരങ്ങേറ്റം കുറിച്ച സിറാജ് എഡ്ബാസ്റ്റണിൽ സോമർസെറ്റിനെതിരെ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ ഇമാം ഉൾ ഹഖിൻ്റെ വിക്കറ്റും മൊഹമ്മദ് സിറാജ് വീഴ്ത്തി.

24 ഓവറിൽ 6 മെയ്ഡൻ ഉൾപ്പടെ 82 റൺസ് വഴങ്ങിയാണ് സിറാജ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. സിറാജിൻ്റെ മികവിൽ സോമർസെറ്റിനെ ആദ്യ ഇന്നിങ്സിൽ 219 റൺസിന് വാർവിക്ഷയർ ഓൾ ഔട്ടാക്കി.

ഇമാം ഉൾ ഹഖ്, ജോർജ് ബാർട്ലെറ്റ്, ജെയിംസ് റൂ, ലൂയിസ് ഗ്രിഗറി, ജോഷ് ഡേവി എന്നിവരുടെ വിക്കറ്റാണ് മൊഹമ്മദ് സിറാജ് വീഴ്ത്തിയത്.

വീഡിയോ ;

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ സ്ഥിരാംഗമല്ലെങ്കിലും ടെസ്റ്റ് ടീമിൽ ഇന്ത്യൻ പേസ് നിരയുടെ നിർണായക താരമാണ് മൊഹമ്മദ് സിറാജ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 19 മത്സരങ്ങൾ കളിച്ചിട്ടുള്ള സിറാജ് 40 വിക്കറ്റുകൾ നേടിയിട്ടുണ്ട്.