Skip to content

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാതിരിക്കാനാകില്ല, സ്മൃതി മന്ദാന ബിഗ് ബാഷ് ലീഗിൽ നിന്നും പിൻമാറിയേക്കും

ജോലിഭാരം കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായി വരാനിരിക്കുന്ന വുമൺസ് ബിഗ് ബാഷ് ലീഗിൽ നിന്നും താൻ പിന്മാറിയേക്കുമെന്ന് ഇന്ത്യൻ ടീമിൻ്റെ സ്റ്റാർ ബാറ്ററും ടീമിൻ്റെ വൈസ് ക്യാപ്റ്റനും കൂടിയായ സ്മൃതി മന്ദാന. താൻ മുൻഗണന നൽകുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിനാണെന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാതിരിക്കാണ് താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ദാന വ്യക്തമാക്കി.

” തീർച്ചയായും വുമൺസ് ബിഗ് ബാഷ് ലീഗിൽ നിന്നും പിന്മാറുന്നതിനെ കുറിച്ച് ഞാൻ ആലോചിക്കും. ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങൾ നഷ്ടപെടുത്താനോ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ എന്തെങ്കിലും പരിക്കോ ഉണ്ടാകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ എൻ്റെ കഴിവിൻ്റെ 100 ശതമാനവും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ തീർച്ചയായും ബിഗ് ബാഷ് ലീഗിൽ കളിക്കുന്നതിനെ കുറിച്ചോ പിന്മാറുന്നതിനെ കുറിച്ചോ ഞാൻ ആലോചിക്കും. ”

” ഏറെ നാളുകളായി ഞാൻ യാത്രയിൽ തന്നെയാണ്, നിങ്ങൾ സൂചിപ്പിച്ച പോലെ ഏകദിന ലോകകപ്പിന് ശേഷം ആഭ്യന്തര, അന്താരാഷ്ട്ര ടൂർണമെൻ്റുകൾക്കായി ഞാൻ യാത്രയിൽ തന്നെയാണ്. ധാരാളം ക്രിക്കറ്റ് മത്സരങ്ങൾ ഉണ്ടെന്നതിൽ പരാതി പറയുവാൻ എനിക്കാവില്ല. ഒരു വനിതാ ക്രിക്കറ്റർ എന്ന നിലയിൽ ഇത്തരത്തിലുള്ള ഷെഡ്യൂളിനായി ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. ” സ്മൃതി മന്ദാന പറഞ്ഞു.