Skip to content

പഴയ വിരാട് ഉയർത്തെഴുന്നേറ്റത് പോലെ! അവസാന 8 പന്തിൽ കോഹ്ലി അടിച്ചു കൂട്ടിയത് 31 റൺസ്, വീഡിയോ കാണാം

2019 നവംബറിന് ശേഷം ആദ്യമായി അന്താരഷ്ട്ര ക്രിക്കറ്റിൽ മൂന്നക്കം കടന്ന് വിരാട് കോഹ്ലി. അഫ്ഗാനിസ്ഥാനെതിരായ ഏഷ്യ കപ്പിലെ മത്സരത്തിലാണ് കോഹ്ലി തന്റെ ആദ്യ ടി20 ഐ സെഞ്ചുറി നേടിയത്. തുടക്കത്തിൽ പതുക്കെ നീങ്ങിയ കോഹ്ലി ഒടുവിൽ കത്തി കയറുക യായിരുന്നു . 61 പന്തിൽ 6 സിക്‌സും 12 ഫോറും ഉൾപ്പടെ 122 റൺസ് കോഹ്ലി നേടി . 32 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ കോഹ്ലി അടുത്ത 50 റൺസ് നേടാൻ 21 പന്ത് മാത്രമാണ് നേരിട്ടത് . അവസാനം നേരിട്ട 9 പന്തിൽ 31 റൺസ് അടിച്ചു കൂട്ടി .

2016ലെ കോഹ്‌ലിയുടെ മിന്നോളി യാണ് ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ആരാധകർ കണ്ടത്. ഇത്രയും നാൾ ബൗണ്ടറി നേടാൻ പാടുപെട്ടിരുന്ന കോഹ്ലി ഇന്ന് അനായാസം അടിച്ചു കൂട്ടിയത് 16 ബൗണ്ടറികൾ .
6 ആഴ്ചത്തെ വിശ്രമത്തിന് ശേഷം ഏഷ്യാകപ്പിലൂടെയാണ് കോഹ്ലി വീണ്ടും കളത്തിൽ ഇറങ്ങിയത്. 5 ഇന്നിങ്സിൽ നിന്ന് 92 ആവറേജിൽ 276 റൺസ് അടിച്ചു കൂട്ടിയ കോഹ്ലിയാണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ.

https://twitter.com/Insidercricket1/status/1567922356156518401?s=20&t=0eDFy7iQM3QEOFd5HGtrTw

അതേ സമയം ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കോഹ്‌ലിയുടെ ബാറ്റിംഗ് കരുത്തിൽ 212 റൺസ് നേടി. രോഹിത് ശർമയുടെ അഭാവത്തിൽ രാഹുലും കൊഹ്ലിയുമാണ് ഓപ്പണിങ്ങിൽ എത്തിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 119 റൺസാണ് അടിച്ചു കൂട്ടിയത്. 13ആം ഓവറിലെ നാലാം പന്തിൽ ക്യാച്ചിലൂടെ രാഹുൽ (41 പന്തിൽ 62) പുറത്താവുകയായിരുന്നു. പിന്നാലെ എത്തിയ സൂര്യകുമാർ യാദവ് ആദ്യ പന്തിൽ സിക്സ് പറത്തി തൊട്ടടുത്ത പന്തിൽ ബൗൾഡ് ആയി മടങ്ങി, ഫരീദ് അഹ്മദിനായിരുന്നു വിക്കറ്റ്.