Skip to content

1024 ദിവസങ്ങൾക്ക് ശേഷം സെഞ്ചുറി! വിശ്വസിക്കാൻ ആകാതെ കോഹ്ലി, പിന്നാലെ വമ്പൻ ആഘോഷം – വീഡിയോ

1024 ദിവസങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറിയുമായി വിരാട് കോഹ്ലി. ടി20ഐ യിലെ കന്നി സെഞ്ചുറിയോടെയാണ് കോഹ്ലി തന്റെ സെഞ്ചുറി ക്ഷാമത്തിന് അന്ത്യം കുറിച്ചത്. ഏഷ്യകപ്പിലെ അവസാന മത്സരത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ കോഹ്ലിയുമായി ആരാധർക്ക് നിരാശയ്ക്കിടയിലും സന്തോഷം പകർന്നത്. 61 പന്തിൽ പുറത്താകാതെ 6 സിക്‌സും 12 ഫോറും ഉൾപ്പെടെയാണ് കോഹ്ലി 122 റൺസ് അടിച്ചു കൂട്ടിയത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കോഹ്‌ലിയുടെ ബാറ്റിംഗ് കരുത്തിൽ 212 റൺസ് നേടി. രോഹിത് ശർമയുടെ അഭാവത്തിൽ രാഹുലും കൊഹ്ലിയുമാണ് ഓപ്പണിങ്ങിൽ എത്തിയത്.

ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 119 റൺസാണ് അടിച്ചു കൂട്ടിയത്. 13ആം ഓവറിലെ നാലാം പന്തിൽ ക്യാച്ചിലൂടെ രാഹുൽ (41 പന്തിൽ 62) പുറത്താവുകയായിരുന്നു. പിന്നാലെ എത്തിയ സൂര്യകുമാർ യാദവ് ആദ്യ പന്തിൽ സിക്സ് പറത്തി തൊട്ടടുത്ത പന്തിൽ ബൗൾഡ് ആയി മടങ്ങി, ഫരീദ് അഹ്മദിനായിരുന്നു വിക്കറ്റ്. 15 ഓവർ അവസാനിച്ചപ്പോൾ 59 റൺസ് മാത്രം നേടിയിട്ടുണ്ടായിരുന്ന കോഹ്ലി സെഞ്ചുറി നേടുമെന്ന് ആരും കരുതി കാണില്ല.

അവസാന 30 പന്തിൽ 21 പന്തും നേരിട്ട കോഹ്ലി 63
റൺസാണ് അടിച്ചു കൂട്ടിയത്. ടി20യിൽ അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും ഉയർന്ന വ്യകതിഗത സ്കോറാണിത്. അതെ സമയം അന്താരഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ ലിസ്റ്റിൽ റിക്കി പോണ്ടിങ്ങിന് ഒപ്പം രണ്ടാമതെത്തി. ഇനി സച്ചിൻ മാത്രമാണ് മുന്നിലുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കോഹ്ലി സെഞ്ചുറി 5 സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ഈ മത്സരത്തിന് മുമ്പ് വരെ അന്താരഷ്ട്ര ടി20 യിൽ സെഞ്ചുറി നേടിയിരുന്നില്ല. 104 ടി20 ഐ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

https://twitter.com/OneCricketApp/status/1567903494237220867?s=20&t=T1KIifBZON93RZ2C2bh-XQ
https://twitter.com/primeKohli/status/1567897232200077312?s=20&t=T1KIifBZON93RZ2C2bh-XQ