Skip to content

വെറും 82 റൺസിന് പുറത്തായി ന്യൂസിലൻഡ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 113 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ ഓസ്ട്രേലിയ. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 196 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 33 ഓവറിൽ 82 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് സ്വന്തമാക്കി.

നാല് ബാറ്റ്സ്മാന്മാർ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ രണ്ടക്കം കടന്നത്. 58 പന്തിൽ 17 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് ടീമിലെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്ക് ആദം സാംപ 9 ഓവറിൽ 35 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും മിച്ചൽ സ്റ്റാർക്ക്, സീൻ അബോട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ഏകദിന ക്രിക്കറ്റിലെ തൻ്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ് സാംപ സ്വന്തമാക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ തുടക്കത്തിൽ തന്നെ തകർന്നുവെങ്കിലും 94 പന്തിൽ 61 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റുകയായിരുന്നു. 45 പന്തിൽ 38 റൺസ് നേടിയ മിച്ചൽ സ്റ്റാർക്കും 23 , റൺസ് നേടിയ ജോഷ് ഹേസൽവുഡും അടങ്ങുന്ന വാലറ്റം റൺസ് കണ്ടെത്തിയതോടെയാണ് 196 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തുവാൻ ഓസ്ട്രേലിയക്ക് സാധിച്ചത്.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് ഓസ്ട്രേലിയ സ്വന്തമാക്കി. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ട് വിക്കറ്റിന് ഓസ്ട്രേലിയ വിജയിച്ചിരുന്നു. B