Skip to content

ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്, വീരേന്ദർ സെവാഗും ക്രിസ് ഗെയ്ലും ഒരു ടീമിൽ, ആവേശത്തോടെ ആരാധകർ

ഈ മാസം നടക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ലിനെ സ്വന്തമാക്കി വീരേന്ദർ സെവാഗ് നയിക്കുന്ന ഗുജറാത്ത് ജയൻ്റ്സ്. സെപ്റ്റബർ 16 നാണ് നാല് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റ് ആരംഭിക്കുന്നത്.

അദാനി സ്പോർട്സ് ലൈനിൻ്റെ ഉടമസ്ഥതയിലുള്ള ടീം ഇതിനുമുൻപ് 15 താരങ്ങളുമായി കരാറിൽ ഏർപ്പെട്ടിരുന്നു. എട്ട് കോടിയിൽ ഇതിനോടകം 5 കോടിയിലധികം ചിലവഴിച്ച ടീം ബാക്കി തുകയ്ക്കാണ് ക്രിസ് ഗെയ്ലിനെ സ്വന്തമാക്കിയത്. സെവാഗിനും ഗെയ്ലിനും പുറമെ ഗ്രയിം സ്വാൻ, ഡാനിയേൽ വെട്ടോറി, കെവിൻ ഒബ്രയൻ എന്നിവരാണ് ടീമിലെ മറ്റു പ്രധാനപ്പെട്ട താരങ്ങൾ.

ഗുജറാത്ത് ജയൻ്റ്സിന് പുറമെ ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസ്, ഇർഫാൻ പത്താൻ നയിക്കുന്ന ഭിൽവാര കിങ്സ്, ഹർഭജൻ സിങ് നയിക്കുന്ന മണിപ്പാൾ ടൈഗേഴ്സ് എന്നീ ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരയ്ക്കുന്നത്.

ഗുജറാത്ത് ജയൻ്റ്സ് ടീം ; വീരേന്ദർ സെവാഗ് (c), പാർഥിവ് പട്ടേൽ, ക്രിസ് ഗെയ്ൽ, എൽട്ടൺ ചിഗുംബുര, ക്രിസ് ട്രെംലെറ്റ്, റിച്ചാർഡ് ലെവി, ഗ്രെയിം സ്വാൻ, ജോഗീന്ദർ ശർമ, അശോക് ഡിൻഡ, ഡാനിയൽ വെട്ടോറി, കെവിൻ ഒബ്രിയൻ, സ്റ്റുവർട്ട് ബിന്നി, മിച്ചൽ മക്ലെനാഗൻസ്, മാൻഡിൽ സിമ്മൺസ്ല, ലെൻഡൽ സിമ്മൺസ്ല, അജന്ത മെൻഡിസ്