Skip to content

അടുത്ത ഐ പി എല്ലിലും ചെന്നൈ സൂപ്പർ കിങ്സിനെ എം എസ് ധോണി നയിക്കും

ഇന്ത്യൻ പ്രീമിയർ ലീഗിലെ അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സിനെ മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ എം എസ് ധോണി തന്നെ നയിക്കുമെന്ന് ടീമിൻ്റെ സി ഇ ഒ കാശി വിശ്വനാഥൻ.

കഴിഞ്ഞ സീസൺ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേ ധോണി നായകസ്ഥാനം ഒഴിയുകയും ക്യാപ്റ്റൻസി രവീന്ദ്ര ജഡേജയ്‌ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ടീമിൻ്റെയും തൻ്റെയും മോശം പ്രകടനത്തിന് പുറകെ രവീന്ദ്ര ജഡേജ ക്യാപ്റ്റൻ സ്ഥാനം തിരികെ ധോണിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 4 വിജയം മാത്രം നേടി മുംബൈ ഇന്ത്യൻസിന് മുകളിൽ ഒമ്പതാം സ്ഥാനക്കാരായാണ് ചെന്നൈ സൂപ്പർ കിങ്സ് ഫിനിഷ് ചെയ്തത്.

എന്നാൽ അടുത്ത സീസണിൽ ധോണി ക്യാപ്റ്റനായി എത്തുമ്പോൾ രവീന്ദ്ര ജഡേജ ടീമിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.