Skip to content

‘വിരാട് കോഹ്‌ലിയെ നെറ്റ്‌സിൽ കണ്ടപ്പോൾ, ഞാൻ ഞെട്ടിപ്പോയി’ ഐപിഎലിനിടെ തന്നെ ആശ്ചര്യപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി റാഷിദ് ഖാൻ

2022ല ഏഷ്യാ കപ്പിന് മുന്നോടിയായി ഒരു അഭിമുഖത്തിൽ സംസാരിക്കവെ
വിരാട് കോഹ്‌ലിയുടെ പരിശീലനത്തിൽ അമ്പരന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ.
ഐപിഎൽ 2022ൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ – ഗുജറാത്ത് ടൈറ്റൻസ് തമ്മിലുള്ള മത്സരത്തിന്റെ തലേന്ന് കോഹ്‌ലിയുടെ തയ്യാറെടുപ്പുകൾ കണ്ട് താൻ ആകെ ഞെട്ടിപ്പോയതായി റാഷിദ് പറഞ്ഞു.  ബാക്കിയുള്ള കളിക്കാർ മുഴുവൻ പരിശീലന സെഷനും പൂർത്തിയാക്കിയതിന് ശേഷവും കോഹ്ലി രണ്ടര മണിക്കൂറോളം നെറ്റ്സിൽ പരിശീലനം നടത്തുകയായിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുന്ന റാഷിദ് പറഞ്ഞു.

“ഐപിഎൽ സമയത്ത്, ഞങ്ങൾക്ക് അടുത്ത ദിവസം ആർസിബിക്കെതിരെ ഒരു മത്സരം ഉണ്ടായിരുന്നു.  നെറ്റ്സിൽ എല്ലാവരുടെയും സെക്ഷൻ കഴിഞ്ഞിട്ടും അദ്ദേഹം രണ്ടര മണിക്കൂർ ബാറ്റിങ്ങിൽ പരിശീലനം നടത്തി. സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി. അടുത്ത ദിവസം അദ്ദേഹം ഞങ്ങൾക്കെതിരെ 70 റൺസ് നേടിയിരുന്നു. അവന്റെ ചിന്താഗതി വളരെ പോസിറ്റീവ് ആണ്” – റാഷിദ് ഖാൻ പറഞ്ഞു.

ആ മത്സരത്തിൽ
കോഹ്‌ലി 54 പന്തിൽ 73 റൺസ് നേടി,  2022 സീസണിലെ കോഹ്‌ലിയുടെ ഏറ്റവും ഉയർന്ന സ്‌കോറായിരുന്നത്.  ഗുജറാത്ത് ടൈറ്റൻസിനെതിരെ 169 റൺസ് പിന്തുടരുന്നതിനിടെയായിരുന്നു. കോഹ്‌ലിയുടെ പ്രകടനം ആർ‌സി‌ബിയെ എട്ട് വിക്കറ്റിന്റെ അനായാസ വിജയത്തിലേക്ക് നയിച്ചു.

“അദ്ദേഹം ബാറ്റ് ചെയ്യുമ്പോൾ, വളരെ മനോഹരമായ ഷോട്ടുകൾ കളിക്കുന്നു,  എനിക്ക് കോഹ്ലി ഫോം ഔട്ട് ആണെന്ന് തോന്നുന്നു പോലുമില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ ആരാധകർക്ക് പ്രതീക്ഷകൾ വളരെ കൂടുതലാണ്.  ഓരോ സെക്കൻഡ് ഇന്നിങ്സിലും അദ്ദേഹത്തിൽ നിന്ന്  ആളുകൾ സെഞ്ചുറി പ്രതീക്ഷിക്കുന്നു.” റാഷിദ് ഖാൻ പറഞ്ഞു.

“കോഹ്‌ലിയുടെ കഴിഞ്ഞ കുറച്ചു ടെസ്റ്റ്  ഇന്നിംഗ്സ് നോക്കിയാൽ, ബാറ്റിങ് ദുഷ്കരമായ സാഹചര്യത്തിലും അദ്ദേഹം നന്നായി ബാറ്റ് ചെയ്തതായി കാണാം. പിന്നെ എങ്ങനെയൊക്കെയോ 50 നും 60 നും 70 നും പുറത്തായി. മറ്റേതെങ്കിലും സാധാരണ ബാറ്റർ ഉണ്ടായിരുന്നെങ്കിൽ, അവൻ ഫോമിലാണെന്ന് എല്ലാവരും പറയുമായിരുന്നു.  എന്നാൽ വിരാടിന്റെ കാര്യത്തിൽ സെഞ്ചുറികൾ മാത്രം മതിയെന്ന പ്രതീക്ഷയിലാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.