Skip to content

‘ടി20യിൽ ഇപ്പോൾ ഇന്ത്യ പയറ്റുന്ന തന്ത്രം ഞാൻ കോച്ച് ആയിരുന്നപ്പോൾ നിർദ്ദേശിച്ചിരുന്നു, എന്നാൽ പേടികാരണം ആ സമീപനം ഉൾകൊണ്ടില്ല’, രവിശാസ്ത്രി

2022ലെ ഏഷ്യാകപ്പിലേക്കും ടി20 ലോകകപ്പിലേക്കും തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ടി20യിലെ പുതിയ സമീപനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി.
”ഇതാണ് ഏറ്റവും ചെറിയ ഫോർമാറ്റ് കളിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് അദ്ദേഹം പറഞ്ഞു.  തുടക്കം മുതൽ ആക്രമിച്ച് കളിക്കാനുള്ള പുതിയ സമീപനത്തിൽ  ഇന്ത്യയുടെ ടോപ്പ് ഓർഡർ അൽപ്പം ഭീരുക്കളായിരുന്നുവെന്ന് ശാസ്ത്രി സമ്മതിച്ചു.

അവർ വിക്കറ്റുകൾ സംരക്ഷിച്ച്, മധ്യനിരക്ക് ഫിനിഷ് ചെയ്യാൻ സജ്ജമാക്കുന്ന രീതിയിലായിരുന്നു കളിച്ചിരുന്നത് ശാസ്ത്രി കൂട്ടിച്ചേർത്തു.” 2021ലെ ടി20 ലോകകപ്പ് തോൽവിക്ക് ശേഷം, ടോപ്പ് ഓർഡർ മാത്രമല്ല, സാഹചര്യം പരിഗണിക്കാതെ ലൈനപ്പിലെ ഓരോ ബാറ്ററും അവരുടെ സമീപനം മാറ്റിയിട്ടുണ്ട്.

2022 ലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റുമുട്ടലിന് മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സിൽ സംസാരിച്ച ശാസ്ത്രി പറഞ്ഞു, “അവർ ഈ സമീപനം മാറ്റേണ്ടതില്ല. ഞാൻ പരിശീലകനായിരിക്കുമ്പോൾ പോലും ഈ സമീപനത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ ടോപ്പ് ഓർഡർ ഇതിൽ ഭയന്നിരുന്നു, പിറകെ വരുന്ന ബാറ്റർമാരെ കണക്കിൽ എടുത്തായിരുന്നു.

“ഇത് ശരിയായ സമീപനമാണ്. അതിനിടയിൽ നിങ്ങൾക്ക് കുറച്ച് മത്സരങ്ങൾ നഷ്ടപ്പെടും, എന്നാൽ ഈ സമീപനത്തിലൂടെ നിങ്ങൾ വിജയിക്കാൻ തുടങ്ങിയാൽ വലിയ മത്സരങ്ങളിൽ നിങ്ങൾക്ക് ആ ആത്മവിശ്വാസം കൈക്കൊള്ളാനും അതേ തന്ത്രങ്ങൾ ഉപയോഗിക്കാനും കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടി20 ലോകകപ്പ് 2021 ശേഷം ഇന്ത്യ ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നിവയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ ഒരു ടി20ഐ പരമ്പര നേടിയിട്ടുണ്ട്, തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര സമനിലയിലാക്കി, അയർലൻഡിനെതിരെ (2-0), ഇംഗ്ലണ്ടിനെതിരെ (2-1) വിജയിച്ചു. അവസാന പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെതിരെ 4-1നും ജയം നേടി.