CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്റിന് 286 റൺസിന്റെ വിജയ ലക്ഷ്യം 

ന്യൂസിലാൻഡ് ഇംഗ്ലണ്ട് ആദ്യ ഏകദിന മത്സരത്തിൽ ന്യൂസിലാന്റിന് 286 റൺസിന്റെ വിജയ ലക്ഷ്യം. ടോസ് നേടിയ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചപ്പോൾ ജേസൺ റോയ് ജോ റൂട്ട് ജോസ് ബട്ട്ലർ എന്നിവരുടെ ബാറ്റിംഗ് മികവിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് നേടി 

ഓപ്പണിങ്ങിൽ ബെയർസ്റ്റോ 4 റൺസിലും ക്യാപ്റ്റൻ മോർഗൻ 8 റൺസിലും പുറത്തായെങ്കിലും 66 പന്തിൽ നിന്നും 49 റൺസ് നേടിയ ജേസൺ റോയും 75 പന്തിൽ നിന്നും 71 റൺസും നേടി ജോ റൂട്ട് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി. എന്നാൽ ഇംഗ്ലണ്ട് മിഡിൽ ഓർഡറിനെ ന്യൂസിലാൻഡ് സ്പിൻ ബോളിങ് സമർദ്ദത്തിലാക്കിയപ്പോൾ വെടിക്കെട്ട് ബാറ്റിങ്ങുമായി ജോസ് ബട്ട്ലർ ഇംഗ്ലണ്ട് ടീമിന്റെ രക്ഷകനായി. 


65 പന്തിൽ നിന്നും 5 ഫോറും 5 സിക്സും അടക്കം 79 റൺസാണ് ബട്ട്ലർ നേടിയത്. ന്യൂസിലാൻഡ് ടീമിന് വേണ്ടി ബോൾട് സാന്റ്നർ സോധി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തിയ ബെൻ സ്റ്റോക്സ് 12 റൺസ് നേടി പുറത്തായി. 

Loading...