Skip to content

ചായ ഉണ്ടാക്കാൻ പോലും പോകാൻ പറ്റില്ല, അതിന് മുമ്പേ ഇവന്മാർ ഓൾ ഔട്ട് ആയി കളയും ; ഇംഗ്ലണ്ട് ബാറ്റർമാരുടെ പേസ് ബൗളിങ്ങിലെ ബലഹീനതയെ പരിഹസിച്ച് മുൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേരിട്ട ദയനീയമായി പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ട് ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരം ജൊഫ്രി ബോയ്കോട്ട്. ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ പേസ് നിരയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഇംഗ്ലണ്ട് താരങ്ങൾ ഇന്നിംഗ്‌സിനും 12 റൺസിന്റെയും കനത്ത തോല്വിയാണ് ഏറ്റുവാങ്ങിയത്.

കഗിസോ റബാഡയുടെയും (7 വിക്കറ്റ്) ആൻറിച്ച് നോർട്ട്ജെയുടെയും (6 വിക്കറ്റ്) മുന്നിൽ പിടിച്ചു നിൽക്കാൻ ഇംഗ്ലീഷ് ബാറ്റർമാർ പാടുപ്പെട്ടതോടെ മൂന്ന് ദിവസത്തിനുള്ളിൽ ഇന്നിംഗ്‌സ് തോൽവിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മുൻനിര ബാറ്റർമാരായ റൂട്ട്, സ്റ്റോക്‌സ്, ബെയ്‌ർസ്റ്റോ എന്നിവർ പൂർണ പരാജയമായിരുന്നു.

റബാഡയ്ക്കും നോർട്ട്ജെയ്‌ക്കുമെതിരായ ഇംഗ്ലണ്ടിന്റെ പ്രകടനം അടുത്ത വർഷം ആഷസിൽ ഓസ്‌ട്രേലിയൻ സീം ആക്രമണത്തെ നേരിടാൻ പോകുന്നതിന് ശുഭസൂചനയല്ലെന്ന് ബോയ്‌കോട്ട് അഭിപ്രായപ്പെട്ടു. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ് എന്നിവരെല്ലാം 90 മൈലിൽ കൂടുതൽ വേഗത കൈവരിക്കാൻ കഴിവുള്ള മികച്ച ബൗളർമാരാണ്, ബോയ്കോട്ട് കൂട്ടിച്ചേർത്തു.

” ലോർഡ്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച രീതി വെച്ച്  അടുത്ത വർഷം ഓസ്‌ട്രേലിയയെ തോൽപ്പിക്കുമെന്ന് എന്നോട് പറയരുത്.  ആളുകൾ ഫാസ്റ്റ് ബൗളിംഗ് നേരിടുമ്പോൾ അവരുടെ കാലുകളും കൈകളും ഞാൻ നിരീക്ഷിക്കുന്നത്.  പരിശീലകരോ കളിക്കാരോ പറയുന്നതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളിംഗ് നേരിടുന്ന നിമിഷം എഴുന്നേറ്റ് ഒരു ചായ ഉണ്ടാക്കാനോ മൂത്രമൊഴിക്കാനോ ആഗ്രഹിക്കുന്നില്ല, കാരണം
മടങ്ങിയെത്തുമ്പോഴേക്കും അവർ എല്ലാം പുറത്തായി കാണും. ” അദ്ദേഹം പറഞ്ഞു.

“തീർച്ചയായും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളിംഗ് നേരിടുന്നത്തിൽ മെച്ചപ്പെടേണ്ടതുണ്ട്.
ഈ ഇംഗ്ലണ്ട് ടീം മികച്ച ബാറ്റിംഗ് സൈഡ് പോലുമല്ല, എന്നിട്ടും ലോകോത്തര മികച്ച ബൗളർമാരെ തകർക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.” ബോയ്കോട്ട് പറഞ്ഞു നിർത്തി.