Skip to content

ആരാധകരെ ശാന്തരാകുവിൻ! ഫിനിഷിങ്ങിനായി ആരാധകരുടെ ആർപ്പുവിളി ; ചിരിച്ച് കൊണ്ട് സിക്സ് പറത്തി സഞ്ജുവിന്റെ മറുപടി – വീഡിയോ

രണ്ടാം ഏകദിന മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 162 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ട്ടമായെങ്കിലും അനായാസം ജയം നേടി. 26ആം ഓവറിൽ വിജയലക്ഷ്യം മറികടന്ന ഇന്ത്യ ഇതോടെ പരമ്പരയും നേടി. 39 പന്തിൽ പുറത്താകാതെ 4 സിക്സ് ഉൾപ്പെടെ 43 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസനാണ് ടോപ്പ് സ്‌കോറർ. മാൻ ഓഫ് ദി മാച്ച് അവാർഡ് നേടുകയും ചെയ്തു.

25.4ആം ഡെലിവറിയിൽ സിക്സ് പറത്തിയാണ് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഫിനിഷ് ചെയ്യാൻ സഞ്ജുവിനായി ആർപ്പുവിളികുന്നതും തുടർന്ന് ചിരിച്ച് കൊണ്ട് പ്രതികരിക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സഞ്ജുവിന്റെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് പങ്കുവെച്ചിട്ടുണ്ട്.

ഓപ്പണിങ്ങിൽ ഗില്ലിന് പകരം എത്തിയ ക്യാപ്റ്റൻ കെഎൽ രാഹുലും (1) നാലാമനായി എത്തിയ ഇഷാൻ കിഷനും (1) ബാറ്റിങ്ങിൽ അമ്പേ നിരാശപ്പെടുത്തി. 33 റൺസ് നേടി ധവാനും അത്ര തന്നെ റൺസ് നേടി ഗിലും മടങ്ങി. ഇന്ത്യയുടെ വിജയത്തിനരികെ അപ്രതീക്ഷിത യോർക്കർ ഡെലിവറിയിൽ ഹൂഡയും പുറത്താവുകയായിരുന്നു. 36 പന്തിൽ 25 റൺസ് നേടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ താക്കൂറിൻ്റെ മികവിലാണ് ഇന്ത്യ ചുരുക്കികെട്ടിയത്. മൊഹമ്മദ്, സിറാജ്, പ്രസീദ് കൃഷ്ണ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 42 റൺസ് നേടിയ സീൻ വില്യംസും 39 റൺസ് നേടിയ റയാൻ ബേളും മാത്രമേ സിംബാബ്‌വെ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ.