Skip to content

ഫിഫ്റ്റിയുമായി ക്രീസിൽ നിലയുറപ്പിച്ച ദക്ഷിണാഫ്രിക്കൻ താരത്തെ ബ്രൂട്ടൽ ഡെലിവറിയിലൂടെ പുറത്താക്കി സ്റ്റോക്‌സ് – വീഡിയോ

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോൾ ആധുവും ഇന്നിങ്സിൽ 124 റൺസ് ലീഡുമായി സന്ദർശകർ മുന്നേറുകയാണ്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ നേടിയ 165 റൺസിന് മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ട്ടത്തിൽ 287 റൺസ് നേടിയിട്ടുണ്ട്. 57 പന്തിൽ 41 റൺസ് നേടി ജാൻസനും 7 പന്തിൽ 3 റൺസുമായി റബഡയുമാണ് ക്രീസിൽ.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ എത്തിയ എൽഗറും ഏർവിയും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 85 റൺസ് അടിച്ചു കൂട്ടി. ഫിഫ്റ്റിക്ക് 3 റൺസ് അകലെ എൽഗർ നിർഭാഗ്യകരമായ രീതിയിൽ ദേഹത്ത് കൊണ്ട പന്ത് വിക്കറ്റിൽ വീണ് പുറത്തായതോടെ ആ കൂട്ടുകെട്ട് അവസാനിച്ചു.

പിന്നാലെ എത്തിയ കീഗൻ പീറ്റർസനെയും കൂട്ടുപിടിച്ച് ഏർവി 53 റൺസ് അടിച്ചു കൂട്ടി സ്‌കോർ 138ൽ എത്തിച്ചു. പീറ്റർസൻ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. ശേഷം എത്തിയ മാർക്രം (16), ഡസൻ (19) എന്നിവർക്ക് ക്രീസിൽ നിലയുറപ്പിക്കാൻ ആയില്ല. ഒരുവശത്ത് ഫിഫറ്റിയുമായി ക്രീസിൽ നിലയുറപ്പിച്ച് ഇംഗ്ലണ്ടിന് അപകടകരമാം വിധം മുന്നോട്ട് നീങ്ങിയ ഏർവിയെ ഒടുവിൽ 73 റൺസിൽ നിൽക്കേ ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്റ്റോസ്ക് തകർപ്പൻ ഡെലിവറിയിലൂടെ വിക്കറ്റ് കീപ്പർ ഫോക്സിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

അതിവേഗത്തിൽ എത്തിയ ഷോർട്ട് ഡെലിവറി ഒഴിഞ്ഞു മാറാൻ ശ്രമിക്കും മുമ്പേ ഗ്ലൗവിൽ തട്ടി ഉയരുകയായിരുന്നു. ഫോക്‌സ് ഭദ്രമായി കൈക്കുളിലാക്കുകയും ചെയ്തു. 6ന് 210 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയ്ക്ക് മാർക്കോ ജാൻസനും കേശവ് മഹാരാജും കൂടിയാണ് ഭേദപ്പെട്ട ലീഡ് നൽകിയത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് പ്രഹരം സമ്മാനിച്ച് 72 റൺസാണ് അടിച്ചു കൂട്ടിയത്. 49 പന്തിൽ 41 റൺസ് നേടിയാണ് മഹാരാജ് പുറത്തായത്.

മത്സരത്തിന്റെ രണ്ടാം ദിന ഹൈലൈറ്റ്സ്:

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റോക്‌സ് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്രോഡ്, ആന്ഡേഴ്സൻ, ലീച്ച്, പോട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരെത്തെ റബഡയുടെ 5 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഇംഗ്ലണ്ടിനെ 165 റൺസിൽ പുറത്താക്കുകയായിരുന്നു. രണ്ടാം ദിനം ആരംഭിക്കുമ്പോൾ 6ന് 116 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.  49 റൺസ് നേടുന്നതിനിടെ ഇംഗ്ലണ്ടിന്റെ ബാക്കിയുള്ള വിക്കറ്റും വീഴ്ത്തി 165 റൺസിൽ ഒതുക്കി. 102 പന്തിൽ 5 ഫോർ സഹിതം 73 റൺസ് നേടിയ ഒല്ലി പോപ്പാണ് ടോപ്പ് സ്‌കോറർ. ഇംഗ്ലണ്ട് നിരയിൽ വെറും 4 പേരാണ് രണ്ടക്കം കടന്നത്, ക്യാപ്റ്റൻ സ്റ്റോക്‌സ് (20), ബ്രോഡ് (15), ലീച്ച്(15).