Skip to content

ഇംഗ്ലണ്ടിൽ തകർത്തടിച്ച് പുജാര, സെഞ്ചുറി നേടിയത് വെറും 73 പന്തിൽ ഒരോവറിൽ നേടിയത് 22 റൺസ് : വീഡിയോ കാണാം

ഇംഗ്ലണ്ടിൽ നടക്കുന്ന റോയൽ ലണ്ടൻ കപ്പിൽ തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. വാർവിക്ഷയറിനെതിരായ മത്സരത്തിൽ 311 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സസെക്സിന് വേണ്ടിയാണ് സെഞ്ചുറി നേടി തകർപ്പൻ പ്രകടനം പുജാര കാഴ്ച്ചവെച്ചത്.

( Picture Source : Twitter )

മത്സരത്തിൽ വെറും 73 പന്തിൽ സെഞ്ചുറി നേടിയ ചേതേശ്വർ പുജാര 79 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 107 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ 45 ആം ഓവറിൽ മൂന്ന് ഫോറും ഒരു സിക്സും അടക്കം 22 റൺസും പുജാര അടിച്ചുകൂട്ടി.

വീഡിയോ ;

പുജാരയുടെ സെഞ്ചുറി മികവിലും മത്സരത്തിൽ വിജയിക്കാൻ സസെക്സിന് സാധിച്ചില്ല. 311 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സസെക്സിന് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. പുജാരയ്ക്കൊപ്പം 102 പന്തിൽ 81 റൺസ് നേടിയ അലി ഒറും മാത്രമാണ് സസെക്സിന് വേണ്ടി മികവ് പുലർത്തിയത്.

നേരത്തെ കൗണ്ടി ചാമ്പ്യൻഷിപ്പിൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് പുജാര കാഴ്ച്ചവെച്ചത്. സസെക്സിന് വേണ്ടി 8 മത്സരങ്ങൾ കളിച്ച പുജാര 13 ഇന്നിങ്സിൽ നിന്നും 109.40ശരാശരിയിൽ 5 സെഞ്ചുറിയടക്കം 1094 റൺസ് സീസണിൽ നേടിയിരുന്നു. ഈ കൗണ്ടി സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടമത്തെ ബാറ്റ്സ്മാൻ കൂടിയാണ് പുജാര. ഈ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തുവാനും പുജാരയ്ക്ക് സാധിച്ചിരുന്നു.

( Picture Source : Twitter )