Skip to content

കോഹ്ലിയും കെ എൽ രാഹുലും തിരിച്ചെത്തി, ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വിരാട് കോഹ്ലിയും കെ എൽ രാഹുലും ടീമിൽ തിരിച്ചെത്തി. കെ എൽ രാഹുലാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. പരിക്ക് മൂലം ജസ്പ്രീത് ബുംറയ്‌ക്ക് കളിക്കാൻ സാധിച്ചില്ല.

( Picture Source : Twitter )

ദീപക് ഹൂഡ ടീമിൽ ഇടം നേടിയപ്പോൾ സഞ്ജു സാംസണ് ടീമിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചഹാർ എന്നിവരാണ് ടീമിലെ ബാക്കപ്പ് താരങ്ങൾ.

രോഹിത് ശർമ്മ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക് എന്നിവരാണ് ടീമിലെ ബാറ്റ്സ്മാന്മാർ. രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയുമാണ് ടീമിലെ ഓൾ റൗണ്ടർമാർ. രവിചന്ദ്രൻ അശ്വിൻ, യുസ്വെന്ദ്ര ചഹാൽ, രവി ബിഷ്നോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ എന്നിവരാണ് ടീമിലെ ബൗളർമാർ.

( Picture Source : Twitter )

ഓഗസ്റ്റ് 27 ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തോടെയാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. തൊട്ടടുത്ത ദിവസം പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബംഗ്ളാദേശുമാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഇന്ത്യയും പാകിസ്ഥാനുമാണ് ഗ്രൂപ്പ് എയിലുള്ളത്. ക്വാളിഫയർ പോരാട്ടത്തിൽ വിജയിക്കുന്ന ടീമായിരിക്കും ഗ്രൂപ്പ് എയിലെ മൂന്നാമത്തെ ടീം. സിംഗപ്പൂർ, ഹോങ്കോങ്, യു എ ഇ, കുവൈറ്റ് എന്നീ ടീമുകളാണ് ക്വാളിഫയറിൽ ഏറ്റുമുട്ടുന്നത്.

ഇന്ത്യൻ ടീം ; രോഹിത് ശർമ്മ (c), കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, യുസ്വെന്ദ്ര ചഹാൽ, രവി ബിഷ്നോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ.

ബാക്കപ്പ് ; ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചഹാർ

( Picture Source : Twitter )