Skip to content

റോയൽ ലണ്ടൻ കപ്പിൽ തകർപ്പൻ പ്രകടനവുമായി ഉമേഷ് യാദവ്, വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, വീഡിയോ കാണാം

റോയൽ ലണ്ടൻ ഏകദിന കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ പേസർ ഉമേഷ് യാദവ്. മിഡിൽസെക്സിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയ താരം തീപാറും പന്തുകൾ കൊണ്ട് ഡർഹാം ബാറ്റ്സ്മാന്മാരെ വിറപ്പിച്ചു.

( Picture Source : Twitter)

മിഡിൽസെക്സ് 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡർഹാമിനെതിരെ 9.2 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ ഉമേഷ് യാദവ് വീഴ്ത്തി. ഇന്ത്യൻ പേസർക്കൊപ്പം ലൂക് ഹോൾമാൻ നാല് വിക്കറ്റ് വീഴ്ത്തിയതോടെ ഡർഹാം 49.2 ഓവറിൽ 268 റൺസിന് പുറത്തായി. മറുപടി ബാറ്റിങിൽ ഒരു വിക്കറ്റ് മാത്രം നഷ്ടതിൽ മിഡിൽസെക്സ് വിജയലക്ഷ്യം മറികടന്നു.

വീഡിയോ ;

പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിയ്‌ക്ക് പകരക്കാരനായാണ് ഉമേഷ് യാദവിനെ മിഡിൽസെക്സ് ടീമിലെത്തിച്ചത്.

മറ്റൊരു മത്സരത്തിൽ വാർവിക്ഷയറിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയ ക്രുനാൽ പാണ്ഡ്യ തകർപ്പൻ പ്രകടനം ടീമിന് വേണ്ടി പുറത്തെടുത്തു. സമനിലയിൽ കലാശിച്ച മത്സരത്തിൽ 82 പന്തിൽ 74 റൺസ് നേടിയ താരം 51 റൺസ് നേടി ഒരു വിക്കറ്റ് നേടുകയും ചെയ്തു.

ഉമേഷ് യാദവ്, ക്രുനാൽ പാണ്ഡ്യ എന്നിവർക്കൊപ്പം ചേതേശ്വർ പുജാര, വാഷിങ്ടൺ സുന്ദർ, ഉമേഷ് യാദവ് അടക്കമുളള താരങ്ങൾ റോയൽ ലണ്ടൻ കപ്പിൽ കളിക്കുന്നുണ്ട്.

( Picture Source : Twitter)