Skip to content

വിരാട് കോഹ്‌ലിയും ഹസൻ അലിയും സമാനമായ പ്രശ്‌നങ്ങളാണ് നേരിടുന്നത് ; മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യൻ താരം വിരാട് കോഹ്‌ലിയും പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹസൻ അലിയും സമാന പ്രശ്‌നങ്ങളാണ് നേരിടുന്നുള്ളതെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ്.  കോഹ്‌ലിക്ക് വളരെയധികം മാനസിക സമ്മർദം നേരിടേണ്ടിവന്നുവെന്നും, കോഹ്ലിക്ക് നൽകിയത് പോലെ ഹസൻ അലിക്കും ക്രിക്കറ്റിൽ നിന്ന് വളരെക്കാലം മുമ്പ് ഇടവേള നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് കോഹ്‌ലിയെന്നും ക്രിക്കറ്റിൽ നിന്ന് അവധിയെടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്നും ഹഫീസ് പറഞ്ഞു.  കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി കോഹ്‌ലിക്ക് ബാറ്റിലൂടെ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് മുൻ പാകിസ്ഥാൻ നായകനും അഭിപ്രായപ്പെട്ടു.  2021-ലെ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ അർദ്ധ സെഞ്ച്വറി പോലും ഇമ്പാക്ട് ഇല്ലാതിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“കഴിഞ്ഞ 10 വർഷത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിരാട് കോഹ്ലി.  അദ്ദേഹവും ഇതേ പ്രശ്‌നം നേരിടുന്നുണ്ടെന്ന് ഞാൻ കരുതുന്നു.  വളരെയധികം മാനസിക സമ്മർദ്ദം ഉള്ളതിനാൽ അദ്ദേഹത്തിന് വിശ്രമം ആവശ്യമായിരുന്നു. കഴിഞ്ഞ 2-3 വർഷം കോഹ്‌ലിക്ക് ടീമിൽ ഇംപാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു ഇംപാക്റ്റ് കൊണ്ടുവരാൻ കഴിയാത്തതുവരെ, കളിക്കുന്നതിൽ അർത്ഥമില്ല” ഹഫീസ് പറഞ്ഞു.

അതേസമയം എല്ലാ ഫോർമാറ്റുകളിലുമായി കോഹ്‌ലിയുടെ ഈ വർഷത്തെ  ശരാശരി 25 ആണ്,  ഒരു കലണ്ടർ വർഷത്തിലെ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.  2008-ൽ അരങ്ങേറ്റ വർഷത്തിലാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഏറ്റവും താഴ്ന്ന ശരാശരിയായ 31.80 ഉണ്ടായത്.

ഒരു അന്താരാഷ്ട്ര സെഞ്ച്വറി നേടാതെ  രണ്ട് വർഷം പിന്നിട്ടിരിക്കുകയാണ് കോഹ്ലി, ഇത് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യമാണ്.  ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് വിശ്രമം അനുവദിച്ചിരിക്കുന്ന അദ്ദേഹം വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിലും ഉണ്ടാവില്ല. ആഗസ്റ്റ് അവസാനത്തിൽ നടക്കുന്ന ഏഷ്യാകപ്പിൽ കോഹ്ലി തിരിച്ചെത്തും. അതേ സമയം ഏഷ്യാക്കപ്പിനുള്ള ടീമിൽ ഹസൻ അലിയെ ഒഴിവാക്കി നസീം ഷായെയാണ് പാകിസ്ഥാൻ ഉൾപ്പെടുത്തിയത്.