CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

സഞ്ജുവിന്റെ സ്റ്റംപ് കാറ്റിൽ പറത്തി ഒഡിയൻ സ്മിത്തിന്റെ തീ പാറും ഡെലിവറി – വീഡിയോ

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 188 റൺസ്. ക്യാപ്റ്റൻ രോഹിത് ശർമ്മ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണിങ്ങിൽ ഇന്ത്യയ്ക്കായി ശ്രേയസ് അയ്യറും ഇഷാൻ കിഷനുമാണ് എത്തിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 38 റൺസ് നേടി. 13 പന്തിൽ 11 റൺസുമായി ഇഷാൻ കിഷൻ പുറത്താവുകയായിരുന്നു.

പിന്നാലെ മൂന്നാമനായി എത്തിയ ഹൂഡയും അയ്യറും ചേർന്ന് ഇന്ത്യയെ അതിവേഗത്തിൽ 100 കടത്തി. 11.4 ഓവറിൽ 25 പന്തിൽ 38 റൺസ് നേടിയ ഹൂഡയെ വാൽഷ് ക്യാച്ചിൽ കുടുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ അവസന പന്തിൽ അയ്യറും പുറത്തായി. 40 പന്തിൽ 2 സിക്‌സും 8 ഫോറും ഉൾപ്പെടെ 64 റൺസ് നേടിയിരുന്നു.

നാലാമനായി എത്തിയ സഞ്ജുവിന് ഇത്തവണ തിളങ്ങാനായില്ല. 11 പന്തിൽ 15 റൺസ് നേടി ബൗൾഡ് ആവുകയായിരുന്നു. ഒഡിയൻ സ്മിത്തിന് ആയിരുന്നു വിക്കറ്റ്.  ലെഗ് സൈഡിലേക്ക് നീങ്ങി തേർഡ്
മാനിലൂടെ കളിക്കാൻ നോക്കിയ സഞ്ജുവിന്റെ സ്റ്റംപ് ഒഡിയന്റെ അതിവേഗ ഡെലിവറി തെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ 30 റൺസ് നേടിയിരുന്നുവെങ്കിലും സഞ്ജുവിന്റെ തനി ശൈലിയിൽ ഇ
ഉള്ളൊരു ഇന്നിംഗ്സ് ആയിരുന്നില്ല.

തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തികും (12) നിരാശപ്പെടുത്തി. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (16 പന്തില്‍ 28) ഇന്നിംഗ്സ് ഇന്ത്യയെ സഹായിച്ചു. അവസാന ഓവറില്‍ പാണ്ഡ്യ റണ്ണൗട്ടായില്ലെങ്കില്‍ സ്‌കോര്‍ 200ന് അടുത്തെത്തിയേനെ. അക്‌സര്‍ പട്ടേലാണ് (9) പുറത്തായ മറ്റൊരു താരം. കുല്‍ദീപ് യാദവ് (0), ആവേശ് ഖാന്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. രോഹിതിന്റെ അഭാവത്തിൽ പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.