പന്ത് കയ്യിൽ വെച്ച് റണ്ണൗട്ടാക്കാതെ റിഷഭ് പന്ത്, ശകാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ബാറ്റിങിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും കളിക്കളത്തിൽ തൻ്റേതായ മാനസിറം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കളിക്കളത്തിൽ സഹതാരങ്ങളെ രസിപ്പിക്കാൻ പല കാര്യങ്ങളും താരം ചെയ്യാറുണ്ട്. എന്നാൽ വിൻഡീസിനെതിരായ നാലാം ടി20 യിലെ താരത്തിൻ്റെ പ്രവൃത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് രസിച്ചില്ല. താരത്തെ രോഹിത് ശർമ്മ ശകാരിക്കുകയും ചെയ്തു.

( Picture Source : Twitter )

മത്സരത്തിൽ വെസ്റ്റിൻഡീസ് ഇന്നിങ്സിലെ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് സംഭവം അരങ്ങേറിയത്. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു നിക്കോളാസ് പൂറൻ ഓവറിലെ അവസാന ബോൾ കവർ പോയിൻ്റിലേക്ക് തട്ടിയിട്ടുകൊണ്ട് സിംഗിളിന് ശ്രമിക്കുകയും എന്നാൽ നോൺ സ്ട്രൈക്കർ മെയേഴ്സ് ആദ്യം ഓടുവാൻ ശ്രമിച്ച ശേഷം പിന്നീട് പിന്മാറുകയും ചെയ്തു. പിച്ചിൽ പകുതിയോളം ഓടിയെത്തിയ പൂരൻ തിരിച്ചോടുന്നത് ചിന്തിക്കുന്നതിന് മുൻപേ സഞ്ജു സാംസൺ ബോൾ കൈക്കലാക്കി വിക്കറ്റ് കീപ്പർ പന്തിന് നൽകി. എന്നാൽ ബോൾ കയ്യിൽ കിട്ടിയെങ്കിലും ഉടനെ പന്ത് റണ്ണൗട്ടാക്കിയില്ല, നിരാശയോടെ പിച്ചിന് നടുവിൽ നിൽക്കുകയായിരുന്ന നിക്കോളാസ് പൂറനെ നോക്കികൊണ്ട് റിഷഭ് പന്ത് ബോൾ കൈക്കലാക്കി നിന്നു.

പന്തിൻ്റെ ഈ പ്രവൃത്തി ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് രസിച്ചില്ല. പന്തിനരികിൽ എത്തിയ രോഹിത് ശർമ്മ താരത്തോട് റണ്ണൗട്ടാകുവാൻ ദേഷ്യത്തോടെ പറയുകയും ചെയ്തു.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് പന്ത് പുറത്തെടുത്തത്. 31 പന്തിൽ 6 ബൗണ്ടറി അടക്കം 44 റൺസ് നേടിയാണ് പന്ത് പുറത്തായത്. രോഹിത് ശർമ്മ 16 പന്തിൽ 33 റൺസ് നേടിയപ്പോൾ സഞ്ജു സാംസൺ 23 പന്തിൽ 30 റൺസും അക്ഷർ പട്ടേൽ 8 പന്തിൽ 20 റൺസും നേടി.

( Picture Source : Twitter )