Skip to content

ഇന്ത്യയുടെ ഡിവില്ലിയേഴ്സ്! ചെയ്‌സിങിൽ  അമ്പരപ്പിക്കുന്ന ഷോട്ടുമായി സൂര്യകുമാർ യാദവ് – വീഡിയോ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സ് ബലത്തിൽ ഇന്ത്യയ്ക്ക് ജയം. ഇതോടെ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലായി. ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റ് ഇൻഡീസ് 164 റൺസ് അടിച്ചു കൂട്ടി. ഓപ്പണർ മയേഴ്‌സാണ് ടീം സ്കോറിൽ നിർണായകമായത്.

50 പന്തിൽ 73 റൺസ് നേടി. 4 സിക്‌സും 8 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ബ്രാൻഡൻ കിംഗ്‌ (20), ക്യാപ്റ്റൻ പൂരൻ (22), പവൽ (23),  ഹെറ്റ്മേയർ (20) എന്നിവർ ലഭിച്ച മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ പറ്റാതെ മടങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ 2 വിക്കറ്റും ഹർദിക്, അർഷ്ദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ചെയ്‌സിങിൽ ഇന്ത്യയ്ക്കായി ഓപ്പണിങ്ങിൽ രോഹിതും സൂര്യകുമാർ യാദവുമാണ് എത്തിയത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ പരിക്കിനെ തുടർന്ന് റിട്ടയറായി രോഹിത് മടങ്ങി. പിന്നാലെ സൂര്യകുമാറും ശ്രേയസ് അയ്യറും ചേർന്ന് വിക്കറ്റ് നഷ്ട്ടപെടുത്താതെ ടീം സ്‌കോർ 100 കടത്തി. 11.3 ഓവറിൽ 27 പന്തിൽ 24 റൺസുമായി പുറത്തായതോടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ട്ടമായി.

ഇതിനിടെ ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ സൂര്യകുമാർ അർധ സെഞ്ചുറി പിന്നിട്ടിരുന്നു. ടീം സ്‌കോർ 135ൽ നിൽക്കേ 44 പന്തിൽ 4 സിക്‌സും 8 ഫോറും ഉൾപ്പെടെ  76 റൺസ് നേടി സൂര്യകുമാർ ക്യാച്ചിലൂടെ പുറത്തായി. നിരവധി അമ്പരപ്പിക്കുന്ന ഷോട്ടുകളുമായാണ് അനായാസം സൂര്യകുമാർ സ്‌കോർ ഉയർത്തിയത്.

https://twitter.com/FanCode/status/1554553905077358592?t=INhwYAtFY6olcwWjciAWuw&s=19

26 പന്തിൽ 33 റൺസ് നേടി പുറത്താകാതെ റിഷഭ് പന്ത് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. 1 ഓവർ ബാക്കി നിൽക്കെ 7 വിക്കറ്റുകൾ ബാക്കി നിൽക്കേയാണ് ഇന്ത്യയുടെ ഈ സീരീസിലെ രണ്ടാം ജയം. ഇനി ബാക്കി നിൽക്കുന്ന 2 മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം.