Skip to content

മൊയിൻ അലിയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ച് നേടി സൗത്താഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് സൗത്താഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ്. ആദ്യ മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനത്തികൂടെ ഞെട്ടിച്ച താരം മൂന്നാം മത്സരത്തിൽ അവിശ്വസനീയ ക്യാച്ച് നേടിയാണ് ഏവരെയും ഞെട്ടിച്ചത്. മൊയിൻ അലിയെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ തകർപ്പൻ ക്യാച്ച് താരം നേടിയത്.

( Picture Source : Twitter )

സൗത്താഫ്രിക്ക 90 റൺസിൻ്റെ വമ്പൻ വിജയം കുറിച്ച മത്സരത്തിലെ പത്താം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് സ്റ്റബ്സ് നേടിയത്. ഐയ്ഡൻ മാർക്രം എറിഞ്ഞ ഓവറിലെ അവസാന പന്തിൽ മോയിൻ അലി കവറിലേക്ക് ചിപ് ചെയ്തിടാൻ ശ്രമിക്കുകയും തൻ്റെ ഇടതുഭാഗത്തേക്ക് ഓടിയെത്തിയ സ്റ്റബ്സ് ഡൈവ് ചെയ്ത് ഇടതുകൈകൊണ്ട് പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

വീഡിയോ ;

മത്സരത്തിൽ 90 റൺസിന് വിജയിച്ച സൗത്താഫ്രിക്ക പരമ്പര 2-1 ന് സ്വന്തമാക്കി. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ ഇംഗ്ലണ്ടിന് 16.4 ഓവറിൽ 102 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

( Picture Source : Twitter )

നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഷംസിയാണ് ഇംഗ്ലണ്ടിനെ തകർത്തത്. കേശവ് മഹാരാജ് രണ്ട് വിക്കറ്റ് നേടി മികച്ച പിന്തുണ നൽകി. നേരത്തേ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 50 പന്തിൽ 70 റൺസ് നേടിയ ഹെൻഡ്രിക്സ്, 26 പന്തിൽ 51 റൺസ് നേടിയ ഐയ്ഡൻ മാർക്രം എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ക്യാപ്റ്റൻ ഡേവിഡ് മില്ലർ 9 പന്തിൽ 22 റൺസും സ്റ്റബ്സ് 4 പന്തിൽ 8 റൺസും നേടി മികച്ച രീതിയിൽ ഫിനിഷ് ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റ് നേടി.

ഷംസിയാണ് പ്ലേയർ ഓഫ് ദി മാച്ച്. മൂന്ന് മത്സരത്തിലും ഫിഫ്റ്റി നേടി തിളങ്ങിയ റീസ ഹെൻഡ്രിക്സാണ് പ്ലേയർ ഓഫ് ദി സിരീസ്.

( Picture Source : Twitter )