Skip to content

കോഹ്ലിയ്‌ക്ക് വിശ്രമം തന്നെ, സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ദീപക് ചഹാർ തിരിച്ചെത്തി, ടീമിലിടം നേടി രാഹുൽ ത്രിപാതി

അടുത്ത മാസം നടക്കാനിരിക്കുന്ന സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യ കപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരയിൽ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. മുതിർന്ന താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ബുംറ എന്നിവർക്കൊപ്പം റിഷഭ് പന്ത്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരെയും ടീമിൽ ഉൾപെടുത്തിയിട്ടില്ല. പരിക്ക് ഭേദമാകാത്തതിനാൽ കെ എൽ രാഹുലിനെയും ടീമിൽ ഉൾപെടുത്തിയിട്ടില്ല.

പരിക്കിൽ നിന്നും മുക്തരായ വാഷിങ്ടൺ സുന്ദർ, ദീപക് ചഹാർ എന്നിവർക്കൊപ്പം രാഹുൽ ത്രിപാതിയും ടീമിൽ തിരിച്ചെത്തി. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ എന്നിവരും ടീമിൽ സ്ഥാനം നിലനിർത്തി.

സഞ്ജുവും ഇഷാൻ കിഷനുമാണ് വിക്കറ്റ് കീപ്പർമാർ. ശിഖാർ ധവാൻ, റുതുരാജ് ഗയ്ക്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ രാഹുൽ ത്രിപാതി എന്നിവരാണ് ടീമിലെ ബാറ്റ്സ്മാന്മാർ. ദീപക് ചഹാർ, സിറാജ്, പ്രസീദ് കൃഷ്ണ, ആവേശ് ഖാൻ, കുൽദീപ് യാദവ് എന്നിവർ അടങ്ങിയ യുവ ബൗളിങ് നിരയെയാണ് ഇന്ത്യ പരമ്പരയിൽ ഉൾപെടുത്തിയിരിക്കുന്നത്. വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, അക്ഷർ പട്ടേൽ എന്നിവരാണ് ടീമിലെ ഓൾ റൗണ്ടർമാർ.

ശിഖർ ധവാൻ (c), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (WK), സഞ്ജു സാംസൺ (WK), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, പ്രസീദ് കൃഷ്ണ, മൊഹമ്മദ് സിറാജ് , ദീപക് ചാഹർ