Skip to content

ഐസിസി റാങ്കിങ്ങിൽ 900 പോയിന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആയി കോഹ്ലി

റെക്കോർഡുകളുടെ കളിതോഴൻ ആണ് വിരാട് കോഹ്ലി . ഇന്ന് ഐസിസി റാങ്കിങ്ങിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി വിരാട് കോഹ്ലി .സൗത്താഫ്രിക്കക്ക് എതിരായ ഏകാതിനത്തിലെ തകർപ്പൻ ബാറ്റിങ് പ്രകടനത്തോടെ ഐസിസി റാങ്കിങ്ങിൽ 900 പോയിന്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കി . നിലവിൽ കോഹ്ലി 909 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് . കഴിഞ്ഞ 27 വർഷത്തിനിടെ ഏകദിന റാങ്കിങ്ങിലെ ഏറ്റവും ഉയർന്ന പോയിന്റ് ആണിത് . 

നിലവിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഏഴാമത്തെ പോയിന്റ് ആണിത് . സൗത്താഫ്രിക്കൻ പരമ്പരയ്ക്ക് മുൻപ് 876 പോയിന്റ് ആണ് കോഹ്ലിക്ക് ഉണ്ടായിരുന്നത് . 

സർ വിവിയൻ റിച്ചാർഡ് ആണ് ഏകദിന റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ബാറ്റ്സ്മാൻ . 1985 ൽ 935 പോയിന്റ് അദ്ദേഹം നേടി .


കോഹ്ലിക് മുൻപിലുള്ളവർ
Sir Vivian Richards, 935 (1985), Zaheer Abbas, 931 (1983), Greg Chappell 921 (1981), David Gower 919 (1983), Dean Jones 918 (1991) and Javed Miandad 910 (1987) 

സൗത്താഫ്രിക്കൻ ഏകദിന പരമ്പരയിൽ 6 മത്സരങ്ങളിൽ നിന്നും 558 റൺസ് കോഹ്ലി നേടി ഒരു ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കിയിരുന്നു 
രോഹിത് ശർമയും ശിഖർ ധവാനും റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടി . 

എ ബി ഡിവില്ലിയേഴ്സിന് ശേഷം ഏകദിനത്തിലും ടെസ്റ്റിലും 900 പോയിന്റ് നേടുന്ന ബാറ്റ്സ്മാൻ കൂടിയാണ് കോഹ്ലി . 


ബൗളർമാരുടെ റാങ്കിങ്ങിൽ റഷീദ് ഖാനും ബുംറയും 787 പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു . 

റാങ്കിങ് കാണാം 

 Batting (Top 10)

#1 Virat Kohli – 909

#2 AB de Villiers –844

#3 David Warner – 823

#4 Babar Azam – 813

#5 Joe Root – 808

#6 Rohit Sharma – 799

#7 Quinton de Kock – 783

#8 Faf du Plessis – 782

#9 Kane Williamson – 777

#10 Shikhar Dhawan – 769

Bowling (Top 10) 

#1 Rashid Khan and Jasprit Bumrah -787

#3 Trent Boult – 729

#4 Josh Hazlewood – 714

#5 Hasan Ali – 711

#6 Imran Tahir – 683

#7 Kagiso Rabada – 679

#8 Yuzvendra Chahal – 667

#9 Mitchell Santner – 662

#10 Mitchell Starc – 658