ശ്രേയസ് അയ്യരെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ; വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഫീൽഡിങിൽ മികവ് പുലർത്തി വെസ്റ്റിൻഡീസ് താരങ്ങൾ. തകർപ്പൻ ക്യാച്ച് നേടിയാണ് മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശിഖാർ ധവാനെയും ശ്രേയസ് അയ്യരെയും വെസ്റ്റിൻഡീസ് പുറത്താക്കിയത്. ഇതിൽ അതിമനോഹര ക്യാച്ച് നേടിയാണ് ശ്രേയസ് അയ്യരെ ക്യാപ്റ്റൻ നിക്കോളാസ് പൂരൻ പുറത്താക്കിയത്.

( Picture Source : Twitter )

മത്സരത്തിലെ 36 ആം ഓവറിലാണ് തകർപ്പൻ ക്യാച്ചിലൂടെ നിക്കോളാസ് പൂരൻ 57 പന്തിൽ 54 റൺസ് നേടിയ ശ്രേയസ് അയ്യരെ പുറത്താക്കിയത്. ഗുഡകേഷ് മോട്ടി എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ നിക്കോളാസ് പൂറന് മുകളിലൂടെ ബൗണ്ടറി പായിക്കൻ ശ്രേയസ് അയ്യർ ശ്രമിക്കുകയും ഏവരെയും ഞെട്ടിച്ചുകൊണ്ട് വായുവിൽ ചാടിയുയർന്ന പൂരൻ ഒറ്റകൈകൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കുകയും ചെയ്യുകയായിരുന്നു.

വീഡിയോ ;

അയ്യരിന് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ക്യാപ്റ്റൻ ശിഖാർ ധവാനെ മികച്ച ക്യാച്ചിലൂടെ ഷാമാർ ബ്രൂക്ക്സ് പുറത്താക്കിയിരുന്നു. 99 പന്തിൽ 10 ഫോറും 3 സിക്സുമടക്കം 97 റൺസ് നേടിയാണ് ശിഖാർ ധവാൻ പുറത്തായത്.

( Picture Source : Twitter )

മികച്ച തുടക്കമാണ് ധവാനും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 119 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. ഏകദിന ക്രിക്കറ്റിലെ തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ 36 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ ശുഭ്മാൻ ഗിൽ 53 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 64 റൺസ് നേടിയാണ് പുറത്തായത്. ഏകദിന ക്രിക്കറ്റിലെ ഗില്ലിൻ്റെ ആദ്യ ഫിഫ്റ്റി കൂടിയാണിത്. സൂര്യകുമാർ യാദവ് 14 പന്തിൽ 13 റൺസ് നേടി പുറത്തായപ്പോൾ സഞ്ജു സാംസൺ 18 പന്തിൽ 12 റൺസ് നേടി പുറത്തായി.

( Picture Source : Twitter )