വെസ്റ്റിൻഡീസിനെതിരായ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ സച്ചിനെ പിന്നിലാക്കി ഗിൽ, മുൻപിൽ വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിലേക്കുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യൻ ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ. വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഗിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ.

( Picture Source : Twitter )

വെറും 36 പന്തിൽ നിന്നും ഏകദിന ക്രിക്കറ്റിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയ ഗിൽ 53 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 64 റൺസ് നേടിയാണ് പുറത്തായത്. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ഗിൽ മത്സരത്തിലെ പതിനെട്ടാം ഓവറിൽ റണ്ണൗട്ടാവുകയായിരുന്നു.

മത്സരത്തിലെ ഫിഫ്റ്റിയോടെ വെസ്റ്റിൻഡീസിൽ ഏകദിന ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടം ഗിൽ സ്വന്തമാക്കി. ഇരുപത്തിനാലാം വയസ്സിൽ ഫിഫ്റ്റി നേടിയ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കിയാണ് ഗിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. 22 വയസ്സിൽ ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിയാണ് ഈ നേട്ടത്തിൽ ഗില്ലിന് മുൻപിലുള്ളത്.

( Picture Source : Twitter )

മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ(c), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ(wk), ദീപക് ഹൂഡ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ, പ്രശസ്ത് കൃഷ്ണ

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ഷായ് ഹോപ്പ്(wk), ബ്രാൻഡൻ കിംഗ്, ഷമർ ബ്രൂക്‌സ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പൂരൻ(c), റോവ്‌മാൻ പവൽ, അകാൽ ഹൊസൈൻ, റൊമാരിയോ ഷെപ്പേർഡ്, അൽസാരി ജോസഫ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡൻ സീൽസ്

( Picture Source : Twitter )