ലോർഡ്സിൽ ഡബിൾ സെഞ്ചുറി, കൗണ്ടി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം തുടർന്ന് ചേതേശ്വർ പുജാര

കൗണ്ടിയിലെ തൻ്റെ തകർപ്പൻ തുടർന്ന് ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന മിഡിൽസെക്സിനെതിരായ മത്സരത്തിൽ ദവിൽട് സെഞ്ചുറി കുറിച്ചിരിക്കുകയാണ് സസെക്സിൻ്റെ ക്യാപ്റ്റൻ കൂടിയായ പുജാര. ഇതോടെ ലോർഡ്സിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയായി മാറിയിരിക്കുകയാണ് ചേതേശ്വർ പുജാര.

( Picture Source : Twitter )

403 പന്തിൽ 231 റൺസ് നേടിയാണ് പുജാര പുറത്തായത്. 21 ഫോറും 3 സിക്‌സും പുജാര നേടി. താരത്തിൻ്റെ ഡബിൾ സെഞ്ചുറി മികവിൽ ആദ്യ ഇന്നിങ്സിൽ 523 റൺസ് സസെക്സ് നേടി. സീസണിലെ ചേതേശ്വർ പുജാരയുടെ മൂന്നാം ഡബിൾ സെഞ്ചുറിയാണിത്. ഡർഹാമിനെതിരായ മത്സരത്തിൽ 203 റൺസ് നേടിയ പുജാര ഡർബിഷയറിനെതിരായ മത്സരത്തിൽ പുറത്താകാതെ 201 റൺസ് നേടിയിരുന്നു. 1904 ന് ശേഷം കൗണ്ടിയിൽ ഒരു സീസണിൽ മൂന്ന് ഡബിൾ സെഞ്ചുറി നേടുന്ന സസ്കെസ് പ്ലേയർ കൂടിയാണ് ചേതേശ്വർ പുജാര.

( Picture Source : Twitter )

സീസണിൽ 10 ഇന്നിങ്സിൽ നിന്നും 5 സെഞ്ചുറിയടക്കം 124.62 ശരാശരിയിൽ 997 റൺസ് ചേതേശ്വർ പുജാര നേടിയിട്ടുണ്ട്.

പുജാരyer കൗണ്ടിയിൽ അരങ്ങേറ്റം കുറിച്ച യുവ ഇന്ത്യൻ താരങ്ങളായ വാഷിങ്ടൺ സുന്ദർ, നവ്ദീപ് സെയ്നി എന്നിവർ അതാത് ടീമുകൾക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

ലങ്കാഷയറിന് വേണ്ടിയുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിലാണ് വാഷിങ്ടൺ സുന്ദർ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. അതിന് പിന്നാലെ കെൻ്റിന് വേണ്ടി കൗണ്ടിയിൽ അരങ്ങേറ്റം കുറിച്ച സെയ്നി വാർവിക്ഷയറിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 18 ഓവറിൽ 72 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടി.

( Picture Source : Twitter )