വഴിമാറി നൽകി ജോസ് ബട്ട്ലർ, അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഫീൽഡിലേക്ക് നയിച്ച് ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനായി ഇറങ്ങിയ ബെൻ സ്റ്റോക്സിന് ഹൃദയം കീഴടക്കുന്ന യാത്രയയപ്പ് നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ക്യാപ്റ്റൻ ജോസ് ബട്ട്ലർ വഴിമാറിയപ്പോൾ സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ കളിക്കളത്തിലേക്ക് നയിച്ചത് ബെൻ സ്റ്റോക്സായിരുന്നു. എഴുന്നേറ്റ് നിന്നുകൊണ്ട് ഹാർഷാരവത്തോടെയാണ് ബെൻ സ്റ്റോക്സിനെ കാണികൾ എതിരേറ്റത്.

( Picture Source: Twitter )

ഇന്നലെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഏകദിന ക്രിക്കറ്റിൽ നിന്നും താൻ വിരമിക്കുകയാണെന്ന് ബെൻ സ്റ്റോക്സ് അറിയിച്ചത്. തിരക്കേറിയ ഷെഡ്യൂൾ തനിക്ക് താങ്ങാനാകുന്നില്ലയെന്നും കഴിവിൻ്റെ 100 ശതമാനവും പുറത്തെടുക്കാൻ സാധിക്കാത്തതിനാൽ ഇനി ഏകദിനത്തിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും ബെൻ സ്റ്റോക്സ് പറഞ്ഞിരുന്നു.

വീഡിയോ ;

” ഒരു ഘട്ടത്തിൽ ക്രിക്കറ്റിൽ തുടരുവാൻ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഏതെങ്കിലുമൊരു ഫോർമാറ്റ് തിരഞ്ഞെടുക്കേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അത് ഏതാണെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ ആദ്യ ഏകദിനം എൻ്റെ മുഖത്തേറ്റ അടിയായി. ഞാൻ ജോസിനോട് സംസാരിച്ചു. ഞാൻ കുറച്ച് ഉപയോഗശൂന്യമാണെന്ന് ഞാൻ അവനോട് പറഞ്ഞു. അതൊരു സുഖകരമായ നിമിഷമായിരുന്നില്ല. “

( Picture Source: Twitter )

” ഇതൊരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ എന്ന നിലയിൽ എത്രത്തോളം ക്രിക്കറ്റ് ഇനിയും വരുന്നുവെന്ന് എനിക്കറിയാം. എനിക്ക് എൻ്റെ ശരീരം നോക്കേണ്ടതുണ്ട്. കാരണം കഴിയാവുന്നത്രയും നാൾ ക്രിക്കറ്റിൽ തുടരുവാൻ ഞാൻ ആഗ്രഹിക്കുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയ ശേഷം ജിമ്മിയുടെയും ബ്രോഡിയുടെയും കരിയറിൽ വന്ന മാറ്റത്തെ ഞാൻ നോക്കികാണുന്നു. ഇംഗ്ലണ്ടിന് വേണ്ടി 140, 150 ടെസ്റ്റ് മത്സരങ്ങൾ എനിക്ക് കളിക്കണം. ഈ തീരുമാനം ഞാൻ പ്രതീക്ഷതിലും നേരത്തെ എടുക്കേണ്ടിവന്നു. ടി20 ക്രിക്കറ്റിൽ രണ്ടോ മൂന്നോ ഓവർ മാത്രമാണ് എനിക്കേറിയേണ്ടി വരുന്നത്. എനിക്ക് 35,36 വയസ്സുള്ളപ്പോൾ ഈ തീരുമാനത്തിലേക്ക് തിരിഞ്ഞുനോക്കുവാനും ഇതിൽ ഞാൻ സന്തുഷ്ടനാണെന്ന് പറയാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ” തൻ്റെ അവസാന ഏകദിന മത്സരത്തിന് മുൻപായി ബെൻ സ്റ്റോക്സ് പറഞ്ഞു.

( Picture Source: Twitter )