Skip to content

വീണ്ടും ധവാൻ വെടിക്കെട്ട് ; ഇന്ത്യക്ക് കൂറ്റൻ സ്കോർ

സൗത്താഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ . ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 203 റൺസ് നേടി . സൗത്താഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടി20 സ്കോർ കൂടിയാണിത് 

39 പന്തിൽ 72 റൺസ് നേടിയ ശിഖർ ധവാൻ ആണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത് . കോഹ്ലി 20 പന്തിൽ 26 റൺസും രോഹിത് ശർമ 9 പന്തിൽ 21 റൺസും നേടി . 

സൗത്താഫ്രിക്കക്ക് വേണ്ടി ജൂനിയർ ഡാല 2 വിക്കറ്റും മോറിസ് ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി  .