Skip to content

ഇംഗ്ലണ്ടിന് ആവേശകരമായ വിജയം പക്ഷെ പരമ്പരയിൽ നിന്നും പുറത്ത് 

ന്യൂസിലാന്റിനെതിരായ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് ആവേശകരമായ വിജയം . 2 റൺസിനാണ് ന്യൂസിലാന്ഡിനെ തകർത്തത് എന്നാൽ ഈ വിജയം ഫൈനലിൽ എത്താൻ ഇംഗ്ലണ്ടിനെ സഹായിച്ചില്ല . ഫൈനലിൽ ന്യൂസിലാൻഡ് ഓസ്‌ട്രേലിയയെ നേരിടും . ഈ സീരീസിലെ ആദ്യ വിജയമാണ് ഇംഗ്ലണ്ട് ഇന്ന് സ്വന്തമാക്കിയത് . 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടി എം ക്യാപ്റ്റൻ മോർഗൻ 46 പന്തിൽ 80 റൺസും മലാൻ 36 പന്തിൽ 53 റൺസും നേടി . 

മറുപടി ബാറ്റിങ്ങിൽ ന്യൂസിലാൻഡ് ആദ്യം തകർത്തടിച്ചുവെങ്കിലും വിജയം നേടാനായില്ല . ന്യൂസിലാൻഡ് സ്കോർ 20 ഓവറിൽ 192/4 എന്ന നിലയിൽ അവസാനിച്ചു . ഓപ്പണർമാരായ ഗുപ്ടിൽ 47 പന്തിൽ 62 ഉം കോളിൻ മൺറോ 21 പന്തിൽ 57 റൺസും നേടി . 
18 പന്തിൽ നിന്നാണ് മൺറോ ഫിഫ്റ്റി നേടിയത് ഇതോടെ 20 ൽ കുറവ് പന്തിൽ നിന്നും 3 അന്താരാഷ്ട്ര ഫിഫ്റ്റി നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് മൺറോ നേടി .