Skip to content

തകർത്തടിച്ച് മോർഗൻ ഇംഗ്ലണ്ടിന് മികച്ച സ്കോർ

ന്യൂസിലാൻഡിനെതിരായ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ .നിശ്ചിത 20 ഓവറിൽ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടി . 46 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മോർഗന്റെയും 36 പന്തിൽ 53 റൺസ് നേടിയ മലാന്റെയും മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ  സമ്മാനിച്ചത് . 

ന്യൂസിലാന്ഡിന് വേണ്ടി ബോൾട്ട് 3 വിക്കറ്റ് വീഴ്ത്തി . തുടർച്ചയായ രണ്ടാം ഫിഫ്റ്റിയും ഈ സീരീസിലെ നാലാം ഫിഫ്റ്റിയും ആണ് മലാൻ നേടിയത് . 

ഇന്നത്തെ മത്സരം വിജയിക്കുന്ന ടീം ആയിരിക്കും ഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടുക . സീരീസിലെ നാല് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ നേരത്തെ ഫൈനലിൽ കേറിയിരുന്നു .