Skip to content

ഡിവില്ലിയേഴ്സ് ഇതുവരെ നേടിയ റെക്കോർഡുകൾ 

ഇന്ന് തന്റെ 34 ആം ജന്മദിനം ആഘോഷിക്കുകയാണ് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഡിവില്ലിയേഴ്സ് . 2004 ഡിസംബർ 17 നാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് . തുടർന്നുള്ള 14 വര്ഷത്തോളം വരുന്ന തന്റെ ക്രിക്കറ്റ് കരിയറിൽ നിരവധി റെക്കോർഡുകൾ ആണ് ഡിവില്ലിയേഴ്സ് നേടിയത് . അതിൽ പ്രധാനപ്പെട്ടവ നമുക്ക് കാണാം . 

■ ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി , സെഞ്ചുറി , 150 എന്നീ റെക്കോർഡുകൾ ഡിവില്ലിയേഴ്സിന്റെ പേരിലാണ്  . 2015 ൽ വെസ്റ്റിൻഡീസിതിരെ 16 പന്തിൽ നിന്നും ഫിഫ്റ്റിയും 31 പന്തിൽ സെഞ്ചുറിയും നേടിയാണ് ഡിവില്ലിയേഴ്സ് ഈ റെക്കോർഡ് തന്റെ പേരിലാക്കിയത് . ആ മത്സരത്തിന് ശേഷം 2015 ലോകകപ്പിൽ വെസ്റ്റിൻഡീസിന് എതിരെ തന്നെ 64 പന്തിൽ 150 റൺസ് നേടി വേഗതയേറിയ 150 എന്ന റെക്കോർഡും ഡിവില്ലിയേഴ്സ് സ്വന്തം പേരിലാക്കി .  

■ 2015 ൽ  വെസ്റ്റിൻഡീസിന് എതിരെ നടന്ന മത്സരത്തിൽ 16 സിക്സുകൾ ആണ് ഡിവില്ലിയേഴ്സ് നേടിയത് . ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ഇതോടെ രോഹിത് ശർമ ക്രിസ് ഗെയ്ൽ എന്നിവരോടൊപ്പം പങ്കിട്ടു . 

■ സൗത്താഫ്രിക്കക്ക് വേണ്ടി ഏറ്റവും വേഗതയേറിയ ടി20 ഫിഫ്റ്റിയും ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയും നേടിയത് ഡിവില്ലിയേഴ്സ് ആണ് 

■ ഡിവില്ലിയേഴ്സ് ഏകദിന സെഞ്ചുറിയിൽ 25 ഉം 100 ന് മുകളിൽ സ്‌ട്രൈക് റേറ്റിൽ ആണ് നേടിയത് . മറ്റൊരു ബാറ്റ്‌സ്മാനും ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല . 

■ ലോകകപ്പിൽ 22 ഇന്നിംഗ്‌സിൽ നിന്നും 37 സിക്സ് ഡിവില്ലിയേഴ്സ് നേടിയിട്ടുണ്ട് . ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡിൽ ക്രിസ് ഗെയ്ലിന് ഒപ്പമാണ് ഡിവില്ലിയേഴ്സ് . 

■ ഏകാതിനത്തിൽ ക്യാപ്റ്റൻ ആയി ഡിവില്ലിയേഴ്സിന്റെ ശരാശരി 63.94 ഏകദിനത്തിൽ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന ശരാശരിയാണിത് . 98 ഇന്നിംഗ്‌സിൽ നിന്നും 4796 റൺസ് ഡിവില്ലിയേഴ്സ് നേടി . 

■ ടെസ്റ്റിൽ സൗത്താഫ്രിക്കയുടെ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയതും ഡിവില്ലിയേഴ്സ് ആണ് .2010 ൽ ഇന്ത്യക്കെതിരെ 75 പന്തിൽ സെഞ്ചുറി നേടിയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. 
■ പൂജ്യത്തിന് പുറത്താകാതെ ഏറ്റവും കൂടുതൽ ടെസ്റ്റ് ഇന്നിംഗ്സുകൾ കളിച്ച ബാറ്റ്സ്മാൻ ഡിവില്ലിയേഴ്സ് ആണ് . പൂജ്യത്തിന് പുറത്താകാതെ തുടർച്ചയായി 78 ഇന്നിംഗ്സുകൾ ഡിവില്ലിയേഴ്സ് കളിച്ചു . 

■  അരങ്ങേറ്റത്തിന് ശേഷം തുടർച്ചയായി 98 ടെസ്റ്റ് മത്സരങ്ങൾ ഡിവില്ലിയേഴ്സ് സൗത്താഫ്രിക്കക്ക് വേണ്ടി കളിച്ചു . 101 ടെസ്റ്റ് മത്സരങ്ങൾ തുടർച്ചയായി കളിച്ച ബ്രെണ്ടൻ മക്കല്ലം മാത്രമാണ് ഈ നേട്ടത്തിൽ ഡിവില്ലിയേഴ്സിന് മുൻപിൽ ഉള്ളത് . 

■ സൗത്താഫ്രിക്കക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ – 1207 റൺസ് 

■ സൗത്താഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ ടി20 റൺസ് നേടിയ ബാറ്റ്സ്മാൻ – 1672 റൺസ് 

■ ജാക് കാലിസിന് ശേഷം ഏകദിനത്തിൽ സൗത്താഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ -9427 റൺസ് 

■ കാലിസിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സൗത്താഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ നേടിയ ബാറ്റ്സ്മാൻ -19437 റൺസ്