യൂ ബ്യൂട്ടി, ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറെ പുറത്താക്കി ഭുവനേശ്വർ കുമാർ, വീഡിയോ

ഇംഗ്ലണ്ടിൻ്റെ ഫുൾ ടൈം ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തിൽ ജോസ് ബട്ട്ലർക്ക് മോശം തുടക്കം. നേരിട്ട ആദ്യ പന്തിൽ തന്നെ ജോസ് ബട്ട്ലർ പുറത്തായി. ഭുവനേശ്വർ കുമാറാണ് തകർപ്പൻ ഫോമിലുള്ള ജോസ് ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയത്.

( Picture Source : Twitter )

199 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവറിൽ തന്നെയാണ് ഭുവനേശ്വർ കുമാർ വിക്കറ്റ് നേടിയത്. ആദ്യ മൂന്ന് പന്തുകളിൽ പന്ത് ബാറ്റിൽ കൊള്ളിക്കാൻ പോലും പാടുപെട്ട ജേസൺ റോയ് നാലാം പന്തിൽ സിംഗിൾ നേടി സ്ട്രൈക്ക് ബട്ട്ലർക്ക് കൈമാറുകയും. അഞ്ചാം പന്തിൽ തകർപ്പൻ ഇൻ സ്വിറിലൂടെ ഭുവി ബട്ട്ലറെ പുറത്താക്കുകയായിരുന്നു.

ഇത് നാലാം തവണയാണ് ടി20 ക്രിക്കറ്റിൽ ഭുവനേശ്വർ കുമാർ ജോസ് ബട്ട്ലറെ പുറത്താക്കുന്നത്. ഭുവേശ്വർ കുമാറിനെതിരെ 67 പന്തിൽ 64 റൺസ് നേടാൻ മാത്രമെ ബട്ട്ലർക്ക് സാധിച്ചിട്ടുള്ളൂ.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 33 പന്തിൽ 51 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ, 19 പന്തിൽ 39 റൺസ് നേടിയ സൂര്യകുമാർ യാദവ്, 17 പന്തിൽ 33 റൺസ് നേടിയ ദീപക് ഹൂഡ, 14 പന്തിൽ 24 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 198 റൺസ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ നാലോവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റും മൊയിൻ അലി രണ്ടോവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ടോപ്ലെ, മിൽസ്, പാർക്കിൻസൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter )