Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ്, കോഹ്ലിയ്‌ക്ക് കനത്ത തിരിച്ചടി, അഭിമാനനേട്ടവുമായി റിഷഭ് പന്ത്, നേട്ടമുണ്ടാക്കി ജോണി ബെയർസ്റ്റോയും ജോ റൂട്ടും

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ അഞ്ചാം ടെസ്റ്റിലെ മോശം പ്രകടനത്തിന് ഐസിസി ടെസ്റ്റ് റാങ്കിങിൽ വിരാട് കോഹ്ലിയ്‌ക്ക് കനത്ത തിരിച്ചടി. ഇന്ത്യ 7 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 11 റൺസ് നേടി പുറത്തായ കോഹ്ലിയ്ക്ക് രണ്ടാം ഇന്നിങ്സിൽ 20 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. കോഹ്ലി തിരിച്ചടി നേരിടേണ്ടിവന്നപ്പോൾ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത റിഷഭ് പന്ത് റാങ്കിങിൽ മികച്ച നേട്ടമുണ്ടാക്കി.

( Picture Source : Twitter )

മത്സരത്തിലെ മോശം പ്രകടനത്തോടെ റാങ്കിങിൽ ആദ്യ പത്തിൽ നിന്നും പതിനാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. 6 വർഷത്തിന് ശേഷം ഇതാദ്യമായാണ് ടെസ്റ്റ് റാങ്കിങിൽ ആദ്യ പത്തിൽ നിന്നും കോഹ്ലി പുറത്താകുന്നത്.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 146 റൺസും രണ്ടാം ഇന്നിങ്സിൽ 57 റൺസും നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിങിൽ അഞ്ചാം സ്ഥാനത്തെത്തി. റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരെ കളിക്കുവാൻ സാധിച്ചില്ലയെങ്കിലും ആദ്യ പന്തിൽ സ്ഥാനം നിലനിർത്താൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചു. 746 പോയിൻ്റ് നേടി നിലവിൽ ഒമ്പതാം സ്ഥാനത്താണ് രോഹിത് ശർമ്മയുള്ളത്.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 106 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 114 റൺസും നേടി ജോണി ബെയർസ്റ്റോ റാങ്കിങിൽ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി.

മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 142 റൺസ് ജോ റൂട്ട് തൻ്റെ കരിയർ ബെസ്റ്റ് റേറ്റിങ് സ്വന്തമാക്കി ഒന്നാം സ്ഥാനം നിലനിർത്തി. 923 റേറ്റിങ് പോയിൻ്റാണ് നിലവിൽ റൂട്ടിനുള്ളത്. ഓസ്ട്രേലിയൻ താരങ്ങളായ മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, പാക് ക്യാപ്റ്റൻ ബാബർ അസം എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങൾ.