Skip to content

അവിശ്വസീയ റൺ ചേസ്, ഇംഗ്ലണ്ടിനെ പ്രശംസിച്ച് സച്ചിനും സെവാഗും അടക്കമുള്ള മുൻ താരങ്ങൾ

ചരിത്രവിജയമാണ് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് നേടിയത്. സെഞ്ചുറി നേടിയ ജോ റൂട്ടിൻ്റെയും ജോണി ബെയർസ്റ്റോയുടെയും മികവിലാണ് 378 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നത്. ചരിത്രവിജയം കുറിച്ച ഇംഗ്ലണ്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും ഇർഫാൻ പത്താനും അടക്കമുള്ള മുൻ താരങ്ങൾ.

( Picture Source : Twitter )

ആദ്യ മൂന്ന് ദിനങ്ങളിലും മേധാവിത്വം പുലർത്തിയ ശേഷമാണ് മത്സരത്തിലെ നിർണായക ഘട്ടത്തിൽ ഇന്ത്യ മത്സരം കൈവിട്ടത്. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് 142 റൺസും ജോണി ബെയർസ്റ്റോ 114 റൺസും നേടി പുറത്താകാതെ നിന്നു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇംഗ്ലണ്ടിൻ്റെ ഏറ്റവും വലിയ റൺ ചേസും ഇന്ത്യയ്ക്കെതിരായ ഒരു ടീമിൻ്റെ ഏറ്റവും വലിയ റൺ ചേസുമാണിത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് 350+ റൺസിൻ്റെ വിജയലക്ഷ്യം പ്രതിരോധിക്കുന്നതിനിടെ ഇന്ത്യ പരാജയപെടുന്നത്. ഇത് രണ്ടാം തവണയാണ് ആദ്യ ഇന്നിങ്സിൽ 100 ലധികം റൺസിൻ്റെ ലീഡ് നേടിയ ശേഷം ഇന്ത്യ പരാജയപെടുന്നത്. ഇതിനുമുൻപ് 2015 ൽ ശ്രീലങ്കയ്ക്കെതിരെ 192 റൺസിൻ്റെ ലീഡ് നേടിയ ശേഷം ഇന്ത്യ മത്സരത്തിൽ പരാജയപെട്ടിരുന്നു.

( Picture Source : Twitter )

മത്സരത്തിൽ ചരിത്രവിജയം കുറിച്ച ഇംഗ്ലണ്ടിനെ പ്രശംസിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളായ സച്ചിനും സെവാഗും അടക്കമുള്ളവർ. ഇംഗ്ലണ്ട് നേടിയ സ്പെഷ്യൽ വിജയമാണെന്നും റൂട്ടും ബെയർസ്റ്റോയും ഫോമിലുള്ളത് ഇംഗ്ലണ്ടിൻ്റെ ബാറ്റിങ് എളുപ്പമാക്കിയെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചപ്പോൾ ഇന്ത്യ ഇനിയും കുറെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടെന്നും നാലാം ഇന്നിങ്സിലെ ഇന്ത്യയുടെ ബൗളിങ് അലസമായിരുന്നുവെന്നും സെവാഗ് കുറിച്ചു.

അഞ്ചാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോയാണ് പ്ലേയർ ഓഫ് ദി മാച്ച്. ജോ റൂട്ടിനെ ഇംഗ്ലണ്ടിൻ്റെ പ്ലേയർ ഓഫ് ദി സിരീസായി തിരഞ്ഞെടുത്തപ്പോൾ ജസ്പ്രീത് ബുംറയുടെ ഇന്ത്യയുടെ പ്ലേയർ ഓഫ് ദി സിരീസായി തിരഞ്ഞെടുത്തു.

( Picture Source : Twitter )