Skip to content

സൗത്താഫ്രിക്കയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ച് ഇന്ത്യ 

സൗത്താഫ്രിക്കക്കെതിരായ അവസാന ഏകദിനത്തിലും വിജയിച്ച് പരമ്പര 5-1 ന് സ്വന്തമാക്കി ഇന്ത്യ . ഇന്ത്യയുടെ സൗത്താഫ്രിക്കയിലെ ആദ്യത്തെ ഏകദിന പരമ്പര വിജയം കൂടിയാണിത് . തന്റെ 35 ആം ഏകദിന സെഞ്ചുറി തികച്ച ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മികവിലാണ് ഇന്ത്യ 8 വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയത് . 

ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 46.5 ഓവറിൽ 204 റൺസിന് ഓൾ ഔട്ട് ആയി . മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 32.1 ഓവറിൽ 2 വിക്കറ്റ് വിജയം നേടി . വിരാട് കോഹ്ലി 96 പന്തിൽ 129 റൺസും അജിൻക്യ രഹാനെ 50 പന്തിൽ 34 റൺസും നേടി പുറത്താകാതെ നിന്നു . 

ഇന്നത്തെ സെഞ്ചുറിയോടെ കോഹ്ലി ഏകദിന ക്രിക്കറ്റിൽ 9500 റൺസും അന്താരാഷ്ട്ര ക്രിക്കറ്റിൽ 17000 റൺസും നേടി