അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ ആദ്യ ദിനത്തിലാണ് ഈ റെക്കോർഡ് പന്ത് സ്വന്തം പേരിൽ കുറിച്ചത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയാണ് പന്ത് ഈ റെക്കോർഡിൽ പിന്നിലാക്കിയത്.

ആദ്യ ഇന്നിങ്സിലെ 37 ആം ഓവറിൽ സ്പിന്നർ ജാക്ക് ലീച്ചിനെതിരെ സിക്സ് പറത്തിയ പന്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സിക്സ് പൂർത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന തകർപ്പൻ റെക്കോർഡും ഇതോടെ പന്ത് സ്വന്തമാക്കി. ഇരുപത്തിയഞ്ചാം വയസ്സിൽ 100 സിക്സ് നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയാണ് 24 ക്കാരനായ റിഷഭ് പന്ത് പിന്നിലാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം ഇതിനോടകം 45 സിക്സ് പന്ത് നേടിയിട്ടുണ്ട്.
4️⃣, 4️⃣, 6️⃣ 🤩
One-way traffic in the Pant 🆚 Leach battle so far 🔥
Tune in to Sony Six (ENG), Sony Ten 3 (HIN) & Sony Ten 4 (TAM/TEL) – (https://t.co/tsfQJW6cGi)#ENGvINDLIVEonSonySportsNetwork #ENGvIND pic.twitter.com/11Gj8Uq0eO
— Sony Sports Network (@SonySportsNetwk) July 1, 2022
മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ 98 റൺസിന് 5 വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ പന്തും രവീന്ദ്ര ജഡേജയും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. 52 പന്തിൽ 53 റൺസ് നേടിയ റിഷഭ് പന്തും 32 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ പത്താം ഫിഫ്റ്റിയാണ് പന്ത് നേടിയത്.

17 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 13 റൺസ് നേടിയ ചേതേശ്വർ പുജാര, 20 റൺസ് നേടിയ ഹനുമാ വിഹാരി, 11 റൺസ് നേടിയ വിരാട് കോഹ്ലി, 15 റൺസ് നേടിയ ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റും മാറ്റി പോട്ട്സ് രണ്ട് വിക്കറ്റും നേടി.
