പന്ത് ലീവ് ചെയ്യാനുള്ള ശ്രമം കലാശിച്ചത് വിക്കറ്റിൽ, ഇംഗ്ലണ്ടിനെതിരെ കോഹ്ലിയുടെ ദയനീയ പുറത്താകൽ, വീഡിയോ കാണാം

ഇംഗ്ലണ്ടിന് വേണ്ടി തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് യുവ പേസർ മാറ്റി പോട്ട്സ്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച് നാല് ഇന്നിങ്സിൽ മൂന്ന് തവണ കെയ്ൻ വില്യംസണെ പുറത്താക്കിയ താരം ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലിയെയും പുറത്താക്കിയിരിക്കുകയാണ്. 19 പന്തിൽ 11 റൺസ് നേടി ബാറ്റ് ചെയ്യുകയായിരുന്നു കോഹ്ലിയുടെ കുറ്റി തെറിപ്പിച്ചുകൊണ്ടാണ് ഈ യുവതാരം പുറത്താക്കിയത്.

( Picture Source : Twitter )

ഹനുമാ വിഹാരിയെ പുറത്താക്കിയ ശേഷമുളള തൻ്റെ തൊട്ടടുത്ത ഓവറിലാണ് വിരാട് കോഹ്ലിയെയും താരം പുറത്താക്കിയത്. ലീവ് ചെയ്യുവാൻ ശ്രമിക്കുന്നതിനിടെ പന്ത് ബാറ്റിൽ തട്ടിയാണ് കോഹ്ലി ബൗൾഡായത്.

വീഡിയോ ;

രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിൻ്റെയും അഭാവത്തിൽ ഗില്ലും പുജാരയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപൺ ചെയ്തത്. ഗിൽ 17 റൺസ് നേടി പുറത്തായപ്പോൾ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ പുജാരയ്‌ക്ക് 13 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ. ജെയിംസ് ആൻഡേഴ്സനാണ് ഇരുവരെയും പുറത്താക്കിയത്.

( Picture Source : Twitter )

രോഹിത് ശർമ്മയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്.

ഇംഗ്ലണ്ട് ഇലവൻ ; അലക്‌സ് ലീസ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്‌റ്റോക്‌സ് (c), സാം ബില്ലിംഗ്‌സ് (WK), മാറ്റി പോട്ട്‌സ്, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആൻഡേഴ്‌സൺ

ഇന്ത്യ ഇലവൻ ; ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (WK), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ (c)

( Picture Source : Twitter )