Skip to content

രണ്ടാം ദിനത്തിലെ അവസാന പന്തിൽ കൂറ്റൻ സിക്സ് പറത്തി പാറ്റ് കമ്മിൻസ്, പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക്, വീഡിയോ

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കുകയാണ് ഓസ്ട്രേലിയ. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് നേടിയിട്ടുണ്ട്. കൂറ്റൻ സിക്സ് പറത്തിയാണ് രണ്ടാം ദിനം ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രണ്ടാം ദിനം അവസാനിപ്പിച്ചത്. കമ്മിൻസ് പറപ്പിച്ച പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക് പോയി നേരെ പതിച്ചത് റോഡിലേക്കാണ്.

സ്പിന്നർ വാൻഡർസേയ്ക്കെതിരെയാണ് ഈ കൂറ്റൻ സിക്സ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പായിച്ചത്. കമ്മിൻസിൻ്റെ കൂറ്റൻ സിക്സ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

വീഡിയോ ;

16 പന്തിൽ 26 റൺസ് നേടിയ പാറ്റ് കമ്മിൻസിനൊപ്പം 8 റൺസ് നേടിയ നേതൻ ലയനാണ് ഓസ്ട്രേലിയക്ക് വേണ്ടി ക്രീസിലുള്ളത്. 101 റൺസിൻ്റെ ലീഡ് നിലവിൽ ഓസ്ട്രേലിയക്കുണ്ട്. 71 റൺസ് നേടിയ ഉസ്മാൻ ഖവാജ, 77 റൺസ് നേടിയ കാമറോൺ ഗ്രീൻ, 45 റൺസ് നേടിയ അലക്സ് കാരി എന്നിവരാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്.

ശ്രീലങ്കയ്‌ക്ക് വേണ്ടി രമേശ് മെൻഡിസ് നാല് വിക്കറ്റ് വീഴ്ത്തി. നേരത്തേ ആദ്യ ഇന്നിങ്സിൽ 212 റൺസ് നേടാൻ മാത്രമെ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളൂ. 58 റൺസ് നേടിയ ഡിക്വവെല്ല മാത്രമാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്.

ഓസ്ട്രേലിയക്ക് വേണ്ടി നേതൻ ലയൺ അഞ്ച് വിക്കറ്റും മിച്ചൽ സ്വെപ്സൺ മൂന്ന് വിക്കറ്റും നേടി.