Skip to content

പ്ലേയിങ് ഇലവനിൽ സഞ്ജുവുണ്ടെന്ന് ഹാർദിക്, പിന്നാലെ ആർത്തുവിളിച്ച് കാണികൾ, വീഡിയോ കാണാം

കാത്തിരിപ്പിനൊടുവിൽ അയർലൻഡിനെതിരായ രണ്ടാം ടി20 യ്‌ക്കുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇടം നേടി സഞ്ജു സാംസൺ. ഋതുരാജ് ഗയ്ക്ക്വാദിന് പകരക്കാരനായാണ് സഞ്ജു പ്ലേയിങ് ഇലവനിൽ ഇടം നേടിയിരിക്കുന്നത്. സഞ്ജുവിനൊപ്പം ആവേശ് ഖാനും ചഹാലിന് പകരക്കാരനായി രവി ബിഷ്നോയും ടീമിൽ ഇടം നേടി.

പ്ലേയിങ് ഇലവനിൽ സഞ്ജുവുണ്ടെന്ന ഹാർദിക് പാണ്ഡ്യയുടെ വാക്കുകൾ ആർത്തുവിളിച്ചുകൊണ്ടാണ് കാണികൾ സ്വീകരിച്ചത്. തീരുമാനം കാണികൾക്ക് ഇഷ്ടപെട്ടുവെന്ന് കരുതുന്നതായി ഹാർദിക് പാണ്ഡ്യയും പ്രതികരിച്ചു.

വീഡിയോ ;

പരമ്പരയിലെ ആദ്യ മത്സരത്തിൽ 7 വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 109 റൺസിൻ്റെ വിജയലക്ഷ്യം 9.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

അയർലൻഡ് (പ്ലേയിംഗ് ഇലവൻ): പോൾ സ്റ്റിർലിംഗ്, ആൻഡ്രൂ ബാൽബിർണി (c), ഗാരെത് ഡെലാനി, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ (wk), ജോർജ്ജ് ഡോക്രെൽ, മാർക്ക് അഡയർ, ആൻഡി മക്ബ്രൈൻ, ക്രെയ്ഗ് യംഗ്, ജോഷ്വ ലിറ്റിൽ, കോനർ ഓൾഫെർട്ട്

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ(c), ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയ്, ഉമ്രാൻ മാലിക്