വിക്കറ്റ് എടുത്തതിന് പുറകെ പുജാരയെ കെട്ടിപിടിച്ച് മൊഹമ്മദ് ഷാമി, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുൻപായി നടക്കുന്ന പരിശീലന മത്സരത്തിൽ പൂജ്യത്തിന് പുറത്തായി ചേതേശ്വർ പുജാര. മത്സരത്തിൽ കൗണ്ടി ടീമായ ലെസ്റ്റർഷയറിന് വേണ്ടി കളിക്കുന്ന പുജാരയെ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയാണ് പുറത്താക്കിയത്. വിക്കറ്റ് നേടിയതിന് പുറകെ പുജാരയെ ഓടിയെത്തി ഷാമി കെട്ടിപിടിക്കുകയും ചെയ്തു.

( Picture Source : Twitter )

മത്സരത്തിലെ രണ്ടാം ദിനത്തിലെ ആദ്യ സെഷനിലാണ് പുജാരയുടെ വിക്കറ്റ് ഷാമി വീഴ്ത്തിയത്. ഷാമി എറിഞ്ഞ ഒമ്പതാം ഓവറിലെ രണ്ടാം പന്തിൽ ഷോട്ടിന് ശ്രമിക്കവേ അണ്ടർ എഡ്ജ് ചെയ്ത ബോൾ സ്റ്റമ്പിൽ കൊണ്ടാണ് പുജാര പുറത്തായത്. വിക്കറ്റ് സെലിബ്രേറ്റ് ചെയ്യുന്നതിനിടെ ക്രീസിൽ നിന്നും മടങ്ങുകയായിരുന്ന പുജാരയെ ഓടിയെത്തി ഷാമി കെട്ടിപിടിക്കുകയും ചെയ്തു.

വീഡിയോ ;

മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടി ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. 111 പന്തിൽ 70 റൺസ് നേടിയ ശ്രീകർ ഭരതാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. വിരാട് കോഹ്ലി 33 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ 25 റൺസ് നേടി പുറത്തായി.

ലെസ്റ്റർഷയറിന് വേണ്ടി റോമൻ വോൾക്കർ അഞ്ച് വിക്കറ്റും വിൽ ഡേവിസ് രണ്ട് വിക്കറ്റും പ്രസീദ് കൃഷ്ണ ഒരു വിക്കറ്റും നേടി. ജസ്പ്രീത് ബുംറയ്‌ക്ക് ആദ്യ ഇന്നിങ്സിൽ വിക്കറ്റ് നേടാൻ സാധിച്ചില്ല.

( Picture Source : Twitter )