അഞ്ച് വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ. ട്രാവിസ് ഹെഡിന് പരിക്കേറ്റതിനെ തുടർന്നാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഗ്ലെൻ മാക്സ്വെല്ലിനെ ഓസ്ട്രേലിയ ടീമിൽ തിരിച്ചെത്തിച്ചത്.

ഇതിനുമുൻപ് 2017 ൽ ബംഗ്ലാദേശിനെതിരെയാണ് മാക്സ്‌വെൽ ഓസ്ട്രേലിയക്ക് വേണ്ടി അവസാനമായി വെള്ളകുപ്പായമണിഞ്ഞത്. 2013 ലെ ഇന്ത്യൻ പര്യടനത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മാക്സ്‌വെൽ 7 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 26.08 ശരാശരിയിൽ ഒരു സെഞ്ചുറിയടക്കം 339 റൺസ് നേടിയിട്ടുണ്ട്. 2017 ലെ ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം മത്സരത്തിലാണ് മാക്സ്വെൽ ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ഒരേയൊരു സെഞ്ചുറി നേടിയത്.
ഈ മാസം 29 നാണ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് ഒന്നാം സ്ഥാനം നിലനിർത്താൻ പരമ്പരയിൽ വിജയം അനിവാര്യമാണ്. അഞ്ച് മത്സരങ്ങളുടെ ഏകദിന ദയനീയ പ്രകടനമാണ് ടീം കാഴ്ച്ചവെയ്ക്കുന്നത്. ആദ്യ നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപെട്ട ഓസ്ട്രേലിയ പരമ്പരയിൽ ഇതിനോടകം പരാജയപെട്ടിരുന്നു.

ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം: പാറ്റ് കമ്മിൻസ് (c), ആഷ്ടൺ അഗർ, സ്കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, ഗ്ലെൻ മാക്‌സ്‌വെൽ, മാർനസ് ലാബുഷാഗ്നെ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ഡേവിഡ് വാർണർ
